Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യൻ അന്തിക്കാടിന്റെ `ഞാൻ പ്രകാശൻ` ചിത്രീകരണം ആരംഭിച്ചു; പ്രകാശനായും പി.ആർ ആകാശായും എത്തുന്നത് ഫഹദ് ഫാസിൽ; ശ്രീനിവാസനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക നിഖില വിമൽ; ചിത്രീകരണ വിവരം പങ്ക് വെച്ച് സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സത്യൻ അന്തിക്കാടിന്റെ `ഞാൻ പ്രകാശൻ` ചിത്രീകരണം ആരംഭിച്ചു; പ്രകാശനായും പി.ആർ ആകാശായും എത്തുന്നത് ഫഹദ് ഫാസിൽ; ശ്രീനിവാസനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക നിഖില വിമൽ; ചിത്രീകരണ വിവരം പങ്ക് വെച്ച് സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ഡസ്‌ക്‌

സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 'ഞാൻ പ്രകാശൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായികയാകുന്നത്. മലയാളി എന്നായിരുന്നു മുൻപ് സിനിമയ്ക്ക് തീരുമാനിച്ചിരുന്ന പേര്. എന്നാൽ ഇതേ പേരിൽ മുൻപൊരു മലയാള സിനിമ റിലീസ് ചെയ്തിട്ടുള്ളതിനാൽ ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു. പ്രകാശൻ എന്ന തന്റെ പേര് ഗസറ്റിൽ പരസ്യം ചെയ്ത് പി.ആർ ആകാശ് എന്നാക്കിമാറ്റിയയാളാണ് കഥയിലെ നായകൻ. പ്രകാശന്റെ നായിക സലോമിയാകന്നത് നിഖിലയാണ്. ഗോപാൽജി എന്ന കഥാപാത്രമായി ശ്രീനിവാസനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സത്യൻ അന്തിക്കാട് തന്നെയാണ് ഫേസ്‌ബുക്ക് പേജിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയച്ചത് 


സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണ്.എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും വന്നു.പ്രകാശനാണ് ഈ കഥയുടെ ജീവൻ. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ്.ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ തന്റെ പേര് 'പി.ആർ.ആകാശ് ' എന്ന് പരിഷ്‌കരിച്ചിരുന്നു. ഞങ്ങൾ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.

സിനിമയ്ക്ക് 'ഞാൻ പ്രകാശൻ' എന്ന് പേരിടുന്നു.ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ ഇനി ക്യാമറയിൽ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സിനിമയൊരുക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.'ഞാൻ പ്രകാശൻ' ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP