Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യോഗിയെയും ഭഗവതിനെയും വിമർശിച്ചു; റാപ് നർത്തകി ഹാർഡ് കൗറിനെതിരെ രാജ്യദ്രോഹ കുറ്റം; യോഗിയെ വിശേഷിപ്പിച്ചത് റോപ്മാൻ എന്ന്; അന്വേഷണം ക്രൈംബ്രാഞ്ചിന്

യോഗിയെയും ഭഗവതിനെയും വിമർശിച്ചു; റാപ് നർത്തകി ഹാർഡ് കൗറിനെതിരെ രാജ്യദ്രോഹ കുറ്റം; യോഗിയെ വിശേഷിപ്പിച്ചത് റോപ്മാൻ എന്ന്; അന്വേഷണം ക്രൈംബ്രാഞ്ചിന്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് എന്നിവരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമർശിച്ചു. പ്രശസ്ത റാപ് നർത്തകിയും ഗായികയുമായ ഹാർഡ് കൗറി(തരൺ കൗർ ധിലോൺ)നെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ആർഎസ്എസ് പ്രവർത്തകനും അഭിഭാഷകനുമായ വാരാണസി സ്വദേശി ശശാങ്ക് ശേഖറിന്റെ പരാതിയിലാണ് നടപടി. ഫേസ്‌ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമായിരുന്നു ഇവരുടെ വിമർശനം.

യോഗി ആദിത്യനാഥിനെ 'റേപ്മാൻ' എന്ന് വിശേഷിപ്പിക്കുകയും പുൽവാമയടക്കമുള്ള രാജ്യത്തെ ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി മോഹൻ ഭാഗവതാണെന്നും ഹാർഡ് കൗർ ആരോപിച്ചിരുന്നു. ഹേമന്ത് കർക്കരെയുടെ മരണത്തിനും മോഹൻ ഭാഗവാതാണ് ഉത്തരവാദിയെന്നും ഹാർഡ് കൗർ ഫേസ്‌ബുക്കിൽ കുറിച്ചു. ഐപിസി സെക്ഷൻ 124(എ), 153, 500, 505, ഐടി ആക്ട് 66 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP