Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഗ്നമായ ശരീരം സ്വർണാഭരണങ്ങൾ കൊണ്ട് മറച്ച് റിച്ച ചദ്ദ; ഷക്കില നോട്ട് എ പോൺസ്റ്റാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നഗ്നമായ ശരീരം സ്വർണാഭരണങ്ങൾ കൊണ്ട് മറച്ച് റിച്ച ചദ്ദ; ഷക്കില നോട്ട് എ പോൺസ്റ്റാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ക്ഷിണേന്ത്യയുടെ ഹോട്ട് ആൻഡ് സെക്‌സി താരമായിരുന്ന ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന 'ഷക്കീല നോട്ട് എ പോൺസ്റ്റാർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ചിത്രത്തിൽ ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്ന റിച്ച ചദ്ദയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവച്ചത്. 'ബോൾഡ് ആൻഡ് ഫിയർലെസ്സ്' എന്നാണ് റിച്ച ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

നഗ്‌നമായ ശരീരത്തിൽ സ്വർണാഭരണങ്ങൾ മാത്രമിട്ടു നിൽക്കുന്ന റിച്ചയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് 'ഷക്കീല'. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തർ നൊറോണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരിൽ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷക്കീലയുടെ ജീവിതകഥ പറയുന്നതിനൊപ്പം യഥാർത്ഥ ഷക്കീലയെ സ്‌ക്രീനിൽ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകൻ ലങ്കേഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP