Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർ യാത്രക്കിടെ തൊട്ടടുത്തിരുന്ന കാമുകിയോട് ഉമ്മ ചോദിച്ച് ഷെയ്ൻ നിഗം; പ്രണയം നിറച്ച് ഇഷ്‌കിന്റെ ടീസർ

കാർ യാത്രക്കിടെ തൊട്ടടുത്തിരുന്ന കാമുകിയോട് ഉമ്മ ചോദിച്ച് ഷെയ്ൻ നിഗം; പ്രണയം നിറച്ച് ഇഷ്‌കിന്റെ ടീസർ

പ്രണയം നിറച്ച് ഷെയിൻ നിഗത്തിന്റെ പുതിയ സിനിമ ഇഷ്‌കിന്റെ ടീസർ പുറത്തിറങ്ങി. നടൻ പൃഥിരാജാണ് ഔദ്യോഗിക പേജിലൂടെ ടീസർ പുറത്തിറക്കിയത്. ഒരു കാറിനകത്തെ പ്രണയാതുര രംഗങ്ങളാണ് ടീസറിന്റെ പ്രത്യേകത.

അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഇഷ്‌ക് പ്രണയ സിനിമയായാണ് പുറത്തിറങ്ങുന്നത്. അനുരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഇഷ്‌ക്.'നോട്ട് എ ലവ് സ്റ്റോറി' എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങുന്ന ചിത്രം 'വിട്ടുവീഴ്ചകളില്ലാത്ത പ്രണയകഥ' എന്നാണ് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

പൃഥ്വിരാജ് നായകനായ 'എസ്ര'യിലൂടെ ശ്രദ്ധേയയായ ആൻ ശീതളാണ് നായിക. ഷൈൻ ടോം ചക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രതീഷ് രവി ഒരുക്കിയിരിക്കുന്ന തിരക്കഥയ്ക്ക് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. ഇ ഫോർ എന്റർടൈന്മെന്റ്‌സാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായ വിശേഷം ഷെയ്ൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. . 'അങ്ങനെ അലറി കരഞ്ഞുകൊണ്ട് ഡബ്ബിങ് പൂർത്തിയായി' എന്ന ക്യാപ്ഷനോടെയാണ് ഷെയ്ൻ വീഡിയോ പങ്കുവെച്ചത്. ഏപ്രിലിൽ ചിത്രം റിലീസിനെത്തുമെന്നാണ് സൂചനകൾ.

മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സാണ് ഷെയ്ൻ നിഗമിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP