Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

പ്രവാസി കുട്ടികളുടെ ജീവിതം വിവരിച്ച് ഷോട്ട് ഫിലിം; ചിത്രീകരിച്ചത് നാട്ടിലും ഖത്തറിലും;രണ്ടര മിനുട്ട് ദൈർഘ്യമുള്ള ഷോട്ട് ഫിലിം പുറത്തെത്തി

പ്രവാസി കുട്ടികളുടെ ജീവിതം വിവരിച്ച് ഷോട്ട് ഫിലിം; ചിത്രീകരിച്ചത് നാട്ടിലും ഖത്തറിലും;രണ്ടര മിനുട്ട് ദൈർഘ്യമുള്ള ഷോട്ട് ഫിലിം പുറത്തെത്തി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്:പ്രവാസത്തിന്റെ ചൂടും ചൂരം അനുഭവിക്കുന്നവർക്ക് മുമ്പിൽ അവതരിപ്പിച്ച ഷോട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.'പൂവല്ല പൂവുകൾ' എന്ന പേരിൽ മാധ്യമ പ്രവർത്തകൻ കൂടിയായ ഇസ്മായിൽ വാണിമേൽ സംവിധാനം ചെയ്ത ഷോട്ട് ഫിലിമാണ് ശ്രദ്ധയാകർഷിക്കുന്നത്.

പ്രവാസ ജീവിതത്തിൽ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങളാണ് ഷോട്ട് ഫിലിം വരച്ചു കാണിക്കുന്നത്.സ്‌കൂളിൽ നിന്നും അടച്ചിട്ട വീട്ടിലെത്തുന്ന കുട്ടിയെ സ്വീകരിക്കുന്ന അനുജൻ.പിന്നീട് ഒന്നിച്ച് മുറിക്കുള്ളിൽ നിന്നും സൈക്കിൽ ചവിട്ടി കളിക്കുന്നതും നാട്ടിലെ ഓർമ്മകളുമാണ് ചിത്രം പറയാൻ ശ്രമിച്ചിരിക്കുന്നത്.

ഖത്തറിലും നാട്ടിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്.ഇസ്ഹാഖ് വാണിമേലാണ് എഡിറ്റിങ് നിർവ്വഹിച്ചത്.ഇൽഹാം അഹ് ലം,ഇസാൻ,സ്വനിഅ ഇസ്മായിൽ,റഹംദിൽ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP