നായകനായി അരങ്ങേറാനൊരുങ്ങി ഒരു ഗായകൻ; ശ്യാമപ്രസാദ് ചിത്രത്തിൽ നായകനാകുന്നത് മലയാളികളുടെ പ്രിയ ഗായകൻ എംജി ശ്രീകുമാർ; തന്റെ ആത്മകഥാംശമുള്ള; ചിത്രമെന്ന് എംജി
July 09, 2019 | 12:33 PM IST | Permalink

മറുനാടൻ ഡെസ്ക്
സംവിധായകൻ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മലയാളികളുടെ പ്രിയ ഗായകൻ നായകനാവുന്നു. മലയാളികളുടെ എക്കാലത്തെയും പ്രിയഗായകനായ എംജി ശ്രീകുമാറാണ് അഭിനയത്തിലേക്ക് ചുവട് മാറ്റുന്നത്. അറുപത് വയസ്സ് പിന്നിട്ട ഒരു ഗായകന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.
തന്റെ ആത്മകഥാംശമുള്ള കഥാപാത്രമായതിനാലാണ് നായകവേഷം അവതരിപ്പിക്കാൻ തയ്യാറാകുന്നതെന്ന് എം.ജി ശ്രീകുമാർ പറഞ്ഞു. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു.
ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്ത് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ചിത്രത്തിൽ എം.ജി ശ്രീകുമാർ നേരത്തെ മുഴുനീള വേഷം അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ പുതിയ ചിത്രങ്ങളായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിൽ എം.ജി ശ്രീകുമാർ ഗാനം ആലപിച്ചിട്ടുണ്ട്.
