Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചിമ്പു വിളിച്ചാൽ ഫോണെടുക്കില്ലെന്ന് ഗൗതം മേനോൻ; പ്രതിഫലം നല്കിയാൽ മാത്രം ഷൂട്ടിങിനെത്താമെന്ന് ചിമ്പുവും; മഞ്ജിമ നായികയായ അച്ചം യെമ്പത് മദമെയടാ പ്രതിസന്ധിയിൽ

ചിമ്പു വിളിച്ചാൽ ഫോണെടുക്കില്ലെന്ന് ഗൗതം മേനോൻ; പ്രതിഫലം നല്കിയാൽ മാത്രം ഷൂട്ടിങിനെത്താമെന്ന് ചിമ്പുവും; മഞ്ജിമ നായികയായ അച്ചം യെമ്പത് മദമെയടാ പ്രതിസന്ധിയിൽ

ഗൗതം മേനോൻ സംവിധാനത്തിൽ ചിമ്പുവും മഞ്ജിമയും നായികാനായകന്മാരാകുന്ന അച്ചം എൻപത് മടമൈയടാ എന്ന സിനിമ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്.ചിത്രത്തിൽ നായകനായി എത്തുന്ന ചിമ്പു സിനിമയുമായിസഹകരിക്കാത്തതു മൂലമാണ് റിലീസ് തിയതി നീളുന്നതെന്ന് ഗൗതം മേനോൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിഫലം നല്കിയാൽ മാത്രമേ ഷൂട്ടിങിനെത്തുവെന്ന് ചിമ്പുവും വ്യ്കതമാക്കിയതോടെ ചിത്രത്തിന്റെ റീലിസ് പ്രതിസന്ധി യിലാണ്.

ചിത്രത്തിലെ സോംഗ് ടീസറുകളും പ്രധാന ഗാനങ്ങളും ഇതിനോടകം ഹിറ്റ് ട്രാക്കിലെത്തി യിട്ടുണ്ട്. ഏ ആർ റഹ്്മാനാണ് സംഗീതം. റഹ്മാൻ ഈണത്തിലുള്ള ചിത്രത്തിലെ പ്രധാന ഗാനം തള്ളിപ്പോഗാതെയുടെ ചിത്രീകരണം മാത്രമാണ് ഇനി ബാക്കിയുള്ളത്. ചിത്രീകരണത്തിന് ചിമ്പു സഹകരിക്കുന്നില്ലെന്ന് ഒരു തമിഴ് വാരികയ്്ക്ക് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ ആരോപിച്ചു. ചിമ്പു തുടർച്ചയായി തന്റെ ഫോൺ കോളുകൾ അവഗണിക്കുകയാണെന്നും സംവിധായകൻ. ചിമ്പു ഇതേ നിലപാട് തുടർന്നാൽ ഈ ഗാനം ഒഴിവാക്കി ചിത്രം തിയറ്ററുകളിലെത്തിക്കാൻ നിർബന്ധിതനാകുമെന്നും ഗൗതം മേനോൻ പറയുന്നു.

താൻ വളരയെധികം ബഹുമാനിക്കുന്ന സംവിധായകനാണ് ഗൗതം മേനോൻ എന്നും പ്രതിഫലമോ അഡ്വാൻസോ വാങ്ങാതെയാണ് ചിത്രത്തിൽ ഇതുവരെ അഭിനയിച്ചത്. ഇനി ഷൂട്ടിംഗിനെത്തണമെങ്കിൽ പ്രതിഫലം നൽകണമെന്നാണ് ചിമ്പുവിന്റെ നിലപാട്. ഗൗതം മേനോന്റെ നേതൃത്വത്തിലുള്ള ഒൻട്രഗ എന്റർടെയിന്മെന്റാണ് ചിത്രം നിർമ്മിക്കുന്നത്. അച്ചം യെമ്പത് വൈകിയതോടെ ധനുഷിനെ നായകനാക്കി യെന്നൈ നോക്കി പായും തോട്ടൈ എന്ന സിനിമയിലേക്ക് കടന്നിരിക്കുകയാണ് ഗൗതം മേനോൻ. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണവും പൂർത്തിയാക്കി.

ജൂലൈ 14നാണ് സിനിമയുടെ റിലീസ് മുമ്പ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ചിത്രീകരണം പൂർത്തിയാകാത്തത്് മൂലം സിനിമ ഇനിയും വൈകുമെന്നാണ് സൂചന.നാഗചൈതന്യയെ നായകനാക്കി തെലുങ്കിൽ ഗൗതം മേനോൻ ഈ ചിത്രം ഒരുക്കുന്നുണ്ട്. മഞ്ജിമാ മോഹനാണ് രണ്ട് പതിപ്പുകളിലും നായിക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP