Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മക്കൾ സെൽവന്റെ കിടിലൻ ആക്ഷനുമായി സിന്ദുബാദ് ടീസർ; പ്രണയവും സസ്‌പെൻസും നിറഞ്ഞ ചിത്രത്തിന്റെ ടീസർ കാണാം

മക്കൾ സെൽവന്റെ കിടിലൻ ആക്ഷനുമായി സിന്ദുബാദ് ടീസർ; പ്രണയവും സസ്‌പെൻസും നിറഞ്ഞ ചിത്രത്തിന്റെ ടീസർ കാണാം

സീതാക്കാതിക്ക് ശേഷം വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രം സിന്ദുബാദിന്റെ ടീസർ പുറത്തിറങ്ങി. സേതുപതിയും അഞ്ജലിയും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്ത്രതിന്റെ ടീസർ സേതുപതി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ടീസർ ആരാധകർക്ക് സമ്മാനിച്ചത്.

ഒരു ആക്ഷൻ എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് ശരിവെക്കുന്ന വിധത്തിൽ തകർപ്പൻ ആക്ഷൻ രംഗങ്ങളുടെ അകമ്പടിയോടെയാണ് ടീസർ എത്തിയിരിക്കുന്നത്.

എസ്.യു. അരുൺകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സിന്ദുബാദ്. പന്നിയാറും പത്മിനിയും, സേതുപതി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിൽ അഞ്ജലിയാണ് നായിക. പേരൻപ് എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം അഞ്ജലിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. സേതുപതിയുടെ മകൻ സൂര്യയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലേഷ്യയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. രണ്ടു വർഷത്തോളമെടുത്താണ് സംവിധായകൻ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയത്.

യുവൻ ശങ്കർരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. വിജയ് കാർത്തിക്ക് കണ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച സിനിമയ്ക്ക് റൂബെൻ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു. വൻസൻ മൂവീസ്,കെ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ എസ് എൻ രാജരാജൻ, ഷാൻ സുദർശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP