Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ കൗൺസലർമാരുടെ പച്ചകൊടി; മുടങ്ങിയ ഷൂട്ടിങ് പൂർത്തിയാക്കി സർ സിപിയും കൂട്ടരും കോട്ടയത്ത് നിന്നും മടങ്ങി; ജയറാമിനൊപ്പം സായാഹ്നം ചിലവഴിക്കാൻ നിങ്ങൾക്കും അവസരം

ഒടുവിൽ കൗൺസലർമാരുടെ പച്ചകൊടി; മുടങ്ങിയ ഷൂട്ടിങ് പൂർത്തിയാക്കി സർ സിപിയും കൂട്ടരും കോട്ടയത്ത് നിന്നും മടങ്ങി; ജയറാമിനൊപ്പം സായാഹ്നം ചിലവഴിക്കാൻ നിങ്ങൾക്കും അവസരം

കദേശം ഒരു മാസം മുമ്പ് സർ സിപിയുടെ കോട്ടയം നഗരസഭയിലെ ഷൂട്ടിങ്  മുടങ്ങിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. നഗരസഭാ ചെയർമാന്റെ മുറിയിൽ നടത്തിയ ഷൂട്ടിങ്  യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടസപ്പെടുത്തിയതാണ് ഷൂട്ടിങ് പാതിവഴിയിൽ മുടങ്ങാൻ കാരണം. എന്നാൽ ഇപ്പോൾ കൗൺസിലർമാരുടെ ഒത്താശയോടെ തന്നെ ഷൂട്ടിങ് പൂർത്തിയാക്കി സർ സിപിയും സംഘവും മടങ്ങി.

തടസപ്പെട്ട ഷൂട്ടിങ് വ്യാഴാഴ്ച വൈകുന്നേരം ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയാണ് ഷൂട്ടിങ് സംഘം മടങ്ങിയത്. നഗരസഭാ പ്രവർത്തനം തടസപ്പെടാതിരിക്കാൻ വൈകുന്നേരം ആറു മണിക്കാണ് ഷൂട്ടിങ് ആരംഭിച്ചത്. സിനിമയിൽ ചെറിയ വേഷങ്ങൾ ലഭിച്ച ഭരണപക്ഷ കൗൺസിലർമാരും ഷൂട്ടിംഗിനെ എതിർക്കാത്ത എൽഡിഎഫ് അംഗങ്ങളും ഇന്നലെ ഷൂട്ടിങ് നടക്കുമ്പോൾ നഗരസഭാ കോമ്പൗണ്ടിൽ ആദ്യാവസാനം വരെയുണ്ടായിരുന്നു. ഷൂട്ടിംഗിനെ എതിർത്തവർ വീണ്ടും പ്രശ്‌നവുമായി വന്നാൽ നേരിടാനും ഷൂട്ടിങ്
തടസപ്പെടാതിരിക്കാനുമാണ് ഇവർ കാവലാളായി നിന്നത്.

ചെയർമാന്റെ മുറിയിലായിരുന്നു ഇന്നലെ ഷൂട്ടിങ്. ജയറാം, വിജയരാഘവൻ, ഹണിറോസ് എന്നിവർ ചേർന്നുള്ള രണ്ടോ മൂന്നോ ഷോട്ടുകൾ മാത്രമേ ഇന്നലെ ചിത്രീകരിക്കാനുണ്ടായിരുന്നുള്ളു. ചിത്രം പുറത്തിറങ്ങുമ്പോൾ കോട്ടയം നഗരസഭാ കൗൺസിലർമാർക്ക് നന്ദി എന്ന് എഴുതിക്കാണിക്കുമെന്നും, കൗൺസിലർമാർ അഭിനയിച്ച ഭാഗം കട്ട് ചെയ്യില്ല എന്ന ഉറപ്പും ലഭിച്ചിട്ടുണ്ടന്ന് കൗൺസിലർ പറഞ്ഞു.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ജയറാമിനൊപ്പം ഒരു സായാഹ്നം ചെലവിടാൻ ആരാധകർക്ക് അവസരമൊരുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേർക്കാണ് ജയറാമിനൊപ്പം ഒരു സായാഹ്‌നം ചെലവഴിക്കാൻ അവസരം ലഭിക്കുക. സർ സി പി എന്ന ചിത്രത്തിന്റെ ഫേസ്‌ബുക്കിലെ ആദ്യ പോസ്റ്ററിൽ ഡിഗ്രിയുടെ പേരും രജിസ്റ്റർ നമ്പറും കമന്റ് ചെയ്യുകയാണ് വേണ്ടത്. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സർ സി പി ടീമിനൊപ്പം സായാഹ്‌നവിരുന്നിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP