Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോമഡിയും വില്ലത്തരവുമായി സസ്‌പെൻസ് നിറഞ്ഞ സർ സിപിയുടെ ട്രെയിലറെത്തി; ജയറാമിന്റെ ഇരുനൂറാം ചിത്രത്തിന്റെ റിലിസ് ഫെബ്രുവരി ആദ്യം

കോമഡിയും വില്ലത്തരവുമായി സസ്‌പെൻസ് നിറഞ്ഞ സർ സിപിയുടെ ട്രെയിലറെത്തി; ജയറാമിന്റെ ഇരുനൂറാം ചിത്രത്തിന്റെ റിലിസ് ഫെബ്രുവരി ആദ്യം

ലയാളത്തിന്റെ ഫാമിലി സൂപ്പർസ്റ്റാർ ജയറാമിന്റെ ഇരുന്നൂറാം ചിത്രമെന്ന പ്രത്യേകതയുമായി അണിഞ്ഞൊരുങ്ങുന്ന സർ സിപിയുടെ ട്രെയിലർ പുറത്തിറങ്ങി. ചെത്തിമുറ്റത്ത് ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. വിജയ രാഘവൻ, സീമ, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ജയറാം അവതരിപ്പിക്കുന്ന ചെത്തിമറ്റത്തു ഫിലിപ്പിന്റെ ചുരുക്കപ്പേരാണ് സർ സി.പി. ലോകത്തിൽ ലഭിക്കാവുന്ന ഏതു ഡിഗ്രിയും എടുത്തു കൊടുക്കപ്പെടുന്ന ഒരു കോളേജാണ് സി.പി കോളേജ്. ഈ സ്ഥാപനത്തിന്റെ വൈസ് പ്രിൻസിപ്പലാണ് നാരായണപ്പിഷാരടി. ചെത്തിമറ്റത്തു ഫിലിപ്പിനെ ഒന്നാംക്ലാസിൽ ചേർക്കുമ്പോൾ ആ സ്‌കൂളിലെ ഹെഡ്‌മാസ്റ്ററായിരുന്നു നാരായണപ്പിഷാരടി. അന്നുതുടങ്ങിയ ഗുരുശിഷ്യബന്ധം വളർന്നാണ് ഇവിടെവരെ എത്തിയത്. മുപ്പതുലക്ഷം രൂപ രൊക്കമായി അടച്ചാൽ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ് ബിരുദം വരെ ഇദ്ദേഹം വാങ്ങിക്കൊടുക്കും. സർ സി.പിയും നാരായണ പിഷാരടിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന ചിത്രം അടുത്തമാസം ആദ്യവാരം തിയേറ്ററുകളിലെത്തും.

എസ്. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. ഡോ. മധു വാസുദേവിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് സെജോ ജോണാണ്. അഴകപ്പനാണു ഛായാഗ്രാഹകൻ. എഡിറ്റിങ് സന്ദീപ് നന്ദകുമാർ. കലാസംവിധാനം രഞ്ജിത്ത് കോത്താരി. നിർമ്മാണ നിർവഹണം ബാദ്ഷാ, നോബിൾ ജേക്കബ്.ഫെയ്‌സ് ടു ഫെയ്‌സ്, രാജാധി രാജാ എന്നീ ചിത്രങ്ങൾക്കു ശേഷം ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസർ നിർമ്മിക്കുന്ന സർ സി.പി, ഗുഡ്‌ലൈൻ റിലീസാണ് പ്രദർശനത്തിെനത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP