Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിത്രത്തിലെ വില്ലൻ ബാഹുബലി തന്നെയോ? കട്ടപ്പ ബാഹുബലിയെ ശരിക്കും കൊലപ്പെടുത്തിയോ? സോഷ്യൽ മീഡിയക്ക് ചർച്ച ചെയ്യാൻ ഇതാ ചില അനുമാനങ്ങൾ

ചിത്രത്തിലെ വില്ലൻ ബാഹുബലി തന്നെയോ? കട്ടപ്പ ബാഹുബലിയെ ശരിക്കും കൊലപ്പെടുത്തിയോ? സോഷ്യൽ മീഡിയക്ക് ചർച്ച ചെയ്യാൻ ഇതാ ചില അനുമാനങ്ങൾ

ബാഹുബലിയുടെ ഒന്നാം ഭാഗം കണ്ടവർക്കാർക്കും ആകാംക്ഷ അടക്കാൻ ആകുന്നില്ല. എന്തിനാകും ബാഹുബലിയെ കട്ടപ്പ കൊന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പോലും ഇക്കാര്യത്തിൽ ആകാംക്ഷ ഉണ്ടെന്നാണു സോഷ്യൽ മീഡിയ പറയുന്നത്.

മുമ്പ് മോദിയെ കാണാൻ ബാഹുബലിയിലെ നായകൻ പ്രഭാസ് എത്തിയപ്പോൾ കട്ടപ്പ എന്തിനാണു ബാഹുബലിയെ കൊന്നതെന്നു അദ്ദേഹം ചോദിച്ചുവെന്നാണു സോഷ്യൽ മീഡിയ പറയുന്നത്.

ഇപ്പോഴിതാ, ബാഹുബലിയെ കൊല്ലാൻ കട്ടപ്പയ്ക്കു പ്രചോദനം ആയതെന്ത് എന്നതിനുള്ള വിവിധ അനുമാനങ്ങൾ പുറത്തുവന്നിരിക്കുന്നു. ഒരു ദേശീയ മാദ്ധ്യമമാണ് പ്രേക്ഷകരെ ചിന്തിക്കാൻ കൂടുതൽ പ്രേരിപ്പിച്ചുകൊണ്ട് അനുമാനങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

കാൻഡി ക്രഷ് കളിക്കാൻ കട്ടപ്പയെ ബാഹുബലി വിളിച്ചതിന്റെ പ്രതികാരമായാണു കൊലപാതകം നടത്തിയതെന്നുള്ള സോഷ്യൽ മീഡിയ തമാശകൾ ഒന്നുമല്ല ഇതിൽ പറയുന്നത്. പകരം ചിത്രത്തിന്റെ രചയിതാവ് പറഞ്ഞ സാധ്യതകൾ കൂടി മുൻനിർത്തിയുള്ള വിലയിരുത്തലാണ്. ബാഹുബലിക്ക് എന്തു സംഭവിച്ചതാണ് എന്നറിയാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിൽ ഇതും ഇപ്പോൾ ചർച്ചാവിഷയമാണ്.

ഈ കൊല്ലത്തെ ഏറ്റവും വലിയ ഉത്തരം കിട്ടാത്ത ചോദ്യമായി സിനിമാലോകത്ത് ബാഹുബലിയുടെ കൊലപാതകം മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ രചയിതാവ് കെ വി വിജയേന്ദ്രപ്രസാദ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് 'കട്ടപ്പ ബാഹുബലിയെ കൊന്നു എന്നാണോ നിങ്ങൾ കരുതുന്നത്, ബാഹുബലിയെ കട്ടപ്പ കുത്തുന്നത് മാത്രമല്ലെ നിങ്ങൾ കണ്ടിട്ടുള്ളു' എന്നാണ്. ഇതിനെ പിന്തുടർന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്.ഇനി ബാഹുബലി തന്നെയാണോ ചിത്രത്തിലെ വില്ലൻ എന്നും സോഷ്യൽ മീഡിയ ആരായുന്നുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ചില സാധ്യതകൾ ഇതാ:

കട്ടപ്പ ബാഹുബലിയുടെ സേവകനല്ല; രാജാവിന്റെ സേവകനാണ്

ദേവസേനയെ കല്യാണം കഴിക്കാൻ രാജസ്ഥാനം ഒഴിയേണ്ടിവരുന്ന ബാഹുബലിക്കു പകരം പൽവാൽദേവൻ രാജാവാകുന്നു. പിന്നീട് സിംഹാസനത്തിന് ഭീഷണിയാകാതിരിക്കാൻ കട്ടപ്പയോട് രാജാവായ പൽവാൽദേവൻ ബാഹുബലിയെ കൊല്ലുവാൻ പറയുന്നു.

രാജമാതാവ് ശിവകാമിയുടെ ഉത്തരവ് പ്രകാരം

ന്റെ പാപങ്ങൾക്ക് എന്റെ ജീവനെടുത്തോളൂ എന്ന് ബാഹുബലിയുടെ ആദ്യഭാഗത്തിന്റെ തുടക്കത്തിലെ ശിവകാമിയുടെ സംഭാഷണം ഓർക്കുക.

പൽവാൽദേവന് ദേവസേനയിലുണ്ടായിരുന്ന താൽപര്യം

ദേവസേനയെ പൽവാൽദേവനും ബാഹുബലിയും സ്‌നേഹിച്ചു. അതിൽ ദേവസേനയെ കല്യാണം കഴിക്കാനായി ബഹുബലി സ്വന്തം കിരീടം വിട്ടൊഴിയുന്നു. കിരീടം കിട്ടിയ പൽവാൽദേവൻ ദേവസേനയെ സ്വന്തമാക്കുവാൻ ബാഹുബലിയെ കട്ടപ്പയെ ഉപയോഗിച്ച് വധിക്കുന്നു.

കട്ടപ്പ ബാഹുബലിയെ വധിച്ചിട്ടുണ്ടാകില്ല!!

ബാഹുബലിയെ കുത്തിയെന്ന് മാത്രമേ കട്ടപ്പ പറയുന്നുള്ളു. ക്ലൈമാക്‌സിൽ മരിച്ചതായി പറയുന്നില്ലെന്നാണ് വാദം. ഒപ്പം ഒരു സംഭാഷണത്തിൽ ബാഹുബലിയുടെ വരവിനായി താനും കാത്തിരിക്കുന്നു എന്ന് ദേവസേനയോട് കട്ടപ്പ പറയുന്നുമുണ്ട്.

കട്ടപ്പാ കള്ളം പറയുന്നു

രാജ മാതാവ് ശിവകാമി ദേവിക്ക് നൽകിയ ഉറപ്പ് പ്രകാരം പൽവാൽദേവനിൽ കുറ്റം വരാതിരിക്കാൻ കട്ടപ്പയോട് കുറ്റം ഏൽക്കാൻ പറയുന്നു.

അബദ്ധത്തിൽ സംഭവിച്ചത്..!!

ചിലപ്പോൾ ആളുമാറി പിന്നിൽ നിന്നും കുത്തിയത് ആകാം.

പൽവാൽദേവൻ കട്ടപ്പയെ ഏതെങ്കിലും രീതിയിൽ ബ്ലാക്‌മെയിൽ ചെയ്തതാകാം

രാജമാതാവ് ശിവകാമി പല്ലലദേവയെ ഒഴിവാക്കിയാണ് ബാഹുബലിയെ രാജാവാക്കുന്നത്. രാജമാതാവിനെ തടവിലാക്കി കട്ടപ്പയെ ബ്ലാക്ക്‌മെയിൽ ചെയ്തു ബാഹുബലിയെ കൊലപ്പെടുത്തുന്നു.

അതിനിടെ, ചിത്രത്തിലെ വില്ലൻ ബാഹുബലി തന്നെയാണെന്നും ചർച്ചകൾ ഉയരുന്നുണ്ട്. രാജമാതാവിനും ദേവസേനയ്ക്കും കുഞ്ഞിനും ആപത്തു സംഭവിക്കും എന്ന സാഹചര്യത്തിൽ ബാഹുബലി തന്നെ കട്ടപ്പയോടു തന്നെ കൊലപ്പെടുത്തിയതായി പറയാൻ ആവശ്യപ്പെട്ടതാണെന്നും വാദമുണ്ട്. യുദ്ധത്തിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നു വരുത്തിത്തീർക്കാനും ബാഹുബലി ആവശ്യപ്പെടും. ഇതിലൂടെ തന്നെ വിശ്വസിക്കുന്നവരെ ചതിക്കുന്നതു ബാഹുബലി തന്നെയാണെന്നു വരുന്ന അവസ്ഥയും ഉണ്ടാകുമെന്നാണു സോഷ്യൽ മീഡിയയുടെ ഒരു വാദം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP