Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ടീസർ അല്ലേ ഇറക്കാൻ സാധിക്കൂ, സിനിമ ഇറങ്ങില്ല; ഇറങ്ങിയാലും അത് സ്ഫടികം 2 എന്ന പേരിൽ ആയിരിക്കില്ല; സ്ഫടികം 2 എന്ന പേരിൽ ചിത്രം പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് സംവിധായകൻ ഭദ്രൻ

'ടീസർ അല്ലേ ഇറക്കാൻ സാധിക്കൂ, സിനിമ ഇറങ്ങില്ല; ഇറങ്ങിയാലും അത് സ്ഫടികം 2 എന്ന പേരിൽ ആയിരിക്കില്ല; സ്ഫടികം 2 എന്ന പേരിൽ ചിത്രം പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് സംവിധായകൻ ഭദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സ്ഫടികം എന്ന പേരു കേൾക്കുമ്പോൾ തന്നെ മലയാളിക്ക് ഒരു വികാരമാണ്. മോഹൻലാലും,തിലകനും,കെപിഎസി ലളിതയും,ഉർവ്വശിയും മത്സരിച്ച് അഭിനയിച്ച സിനിമ എന്നതിലുപരി അന്നത്തെ കാലത്തെ മാസ് സിനിമയായിരുന്നു സ്ഫടികം. സംവിധായകൻ ഭദ്രന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രം കൂടിയായിരുന്നു ഇത്.

അത്തരത്തിൽ ഇതിന്റെ തുടർച്ചയെന്നോണം സ്ഫടികം 2 എന്ന പേരിലോ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരിലോ സിനിമ നിർമ്മിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സംവിധായകൻ ഭദ്രൻ അറിയിച്ചു. ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ റിലീസുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെ പ്രതികരണം. 'ഇരുമ്പൻ സണ്ണിയെന്നോ ജോണിയെന്നോ പേര് വച്ചോളൂ, പക്ഷേ ആടുതോമയെന്നോ സിനിമയുടെ രണ്ടാം ഭാഗമാണെന്ന അവകാശവാദമോ ഉന്നയിക്കാൻ സാധിക്കില്ല.'ഭദ്രൻ പറഞ്ഞു.

'സ്ഫടികം 2 എന്ന പേരിൽ ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ ഞാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതാണ്. സ്ഫടികം 2 എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് ആ പേര് ഉപയോഗിക്കാനോ കഥ ചർച്ച ചെയ്യാനോ ആരും എന്നെ സമീപിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് തീരുമാനം. നിയമപരമായി തന്നെ നേരിടും. ടീസർ അല്ലേ ഇറക്കാൻ സാധിക്കൂ, സിനിമ ഇറങ്ങില്ല.

ഇറങ്ങിയാലും അത് സ്ഫടികം 2 എന്ന പേരിൽ ആയിരിക്കില്ല. ഞാൻ സംവിധാനം ചെയ്ത സ്ഫടികത്തിലെ ഒരു കഥാപാത്രങ്ങളുടെ പേരും അതിലുണ്ടാകാൻ അനുവദിക്കില്ല. ഇരുമ്പൻ സണ്ണിയെന്നോ ജോണിയെന്നോ പേര് ഇട്ടോട്ടെ, പക്ഷേ ആടുതോമയെന്നോ സിനിമയുടെ രണ്ടാം ഭാഗമാണെന്ന അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ല. സിനിമ സംവിധാനം ചെയ്യുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ് അത് തടുക്കാൻ എനിക്കാവില്ല. പക്ഷെ ഞാൻ സംവിധാനം ചെയ്ത സ്ഫടിക്കത്തിന്റെ രണ്ടാം ഭാഗമാണെന്നുള്ള രീതിയിൽ ഇറക്കുന്നതിനെ ശക്തമായി എതിർക്കുക തന്നെ ചെയ്യും.'ഭദ്രൻ പറയുന്നു.

സംവിധായകൻ ബിജു കെ.കട്ടയ്ക്കൽ ആണ് സ്ഫടികം സിനിമയുടെ രണ്ടാം ഭാഗമെന്ന നിലയിൽ സിനിമ ചെയ്യുന്നത്. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥയെന്ന വിശേഷണത്തോടൊണ് ചിത്രം ഒരുങ്ങുന്നത്. ഭദ്രൻ ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും അത് വകവെയ്ക്കാതെയാണ് സ്ഫടികം 2 എന്ന പേരിൽ ചിത്രം പുറത്തിറക്കാൻ ഒരുങ്ങുന്നത്. സിനിമയുടെ ടീസറും റിലീസ് ചെയ്യുകയുണ്ടായി.എന്നാൽ ടീസറിന് സോഷ്യൽ മീഡിയിയിൽ വലിയ വിമർശമാണ് ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP