Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നരസിംഹത്തിന് ശേഷം സ്ഫടികവും വീണ്ടും വരുന്നു; ചിത്രം ഡിജിറ്റൽ ഫോർമാറ്റിൽ വീണ്ടും റിലീസ് ചെയ്യാൻ സംവിധായകൻ

നരസിംഹത്തിന് ശേഷം സ്ഫടികവും വീണ്ടും വരുന്നു; ചിത്രം ഡിജിറ്റൽ ഫോർമാറ്റിൽ വീണ്ടും റിലീസ് ചെയ്യാൻ സംവിധായകൻ

മോഹൻലാൽ ചിത്രം നരസിംഹം അടുത്തിടെ വീണ്ടും റിലീസിനെത്തിയ ശേഷം മറ്റൊരു സൂപ്പർഹിറ്റ് ചിത്രം കൂടി റിലിസിനെത്തുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം സ്ഫടികം ആണ് വീണ്ടും റിലീസിനെത്തികിക്കുന്നത്. ചിത്രം ഡിജിറ്റൽ ഫോർമാറ്റിൽ വീണ്ടും റിലീസ് ചെയ്യാൻ സംവിധായകൻ ഭദ്രൻ തയ്യാറെടുക്കുകയാണ്. ചിത്രം പുതുതലമുറയ്ക്കും ബിഗ് സ്‌ക്രീനിൽ കാണാൻ അവസരം ഒരുക്കണമെന്ന താൽപ്പര്യത്തിന്റെ ഭാഗമായാണ് വീണ്ടും റിലീസ് ചെയ്യാൻ ആലാചിക്കുന്നതെന്ന് ഭദ്രൻ പറഞ്ഞു.

ഭദ്രൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത സ്ഫടികം 1995ലാണ് റിലീസ് ചെയ്തത്. ചിത്രം ടിവി റേറ്റിംഗിൽ ഇപ്പോഴും മുന്നിലാണ്.രാജൻ പി. ദേവ്, നെടുമുടി വേണു, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തെലുങ്കിൽ നാഗാർജുനയെ നായകനാക്കി വജ്രം എന്ന പേരിലും തമിഴിൽ സുന്ദർ സി. യെ നായകനാക്കി വീരാപ്പു എന്ന
പേരിലും സ്ഫടികം റീമെയ്ക്ക് ചെയ്തു. കന്നഡയിൽ സുദീപിനെ നായകനാക്കി മിസ്റ്റർ തീർത്ത എന്ന പേരിലും ഈ ചിത്രം റീമെയ്ക്ക്
ചെയ്തു. റീമെയ്ക്ക് ചെയ്ത ഭാഷകളിലും ചിത്രം ഹിറ്റായിരുന്നു.
 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP