Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനിയും ആളുകളിലേക്ക് തേൻ പുരട്ടിയ മുള്ളുമായി സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുമായി ശ്രീനി വീണ്ടും വരും; ശ്രീനിവാസനെ തിരിച്ചു കിട്ടിയെന്ന് സത്യൻ അന്തിക്കാട്; ഹിറ്റൊരുക്കാൻ വീണ്ടും ശ്രീനി-സത്യൻ കൂട്ടുകെട്ട്

ഇനിയും ആളുകളിലേക്ക് തേൻ പുരട്ടിയ മുള്ളുമായി സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുമായി ശ്രീനി വീണ്ടും വരും; ശ്രീനിവാസനെ തിരിച്ചു കിട്ടിയെന്ന് സത്യൻ അന്തിക്കാട്; ഹിറ്റൊരുക്കാൻ വീണ്ടും ശ്രീനി-സത്യൻ കൂട്ടുകെട്ട്

കൊച്ചി: ശ്രീനിവാസൻ വീണ്ടും സിനിമയുടെ ചിന്തകളിലേക്ക്. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ നില മെച്ചപ്പെട്ടു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. 

മാതൃഭൂമിയുടെ ഈ പരിപാടിയിൽ പങ്കെടുക്കാൻ ഇവിടെ വരാൻ ഞങ്ങൾ പ്ലാൻ ചെയ്ത സമയത്താണ് ശ്രീനിക്ക് രണ്ട് ദിവസം മുൻപ് ശ്വാസതടസം ഉണ്ടായത്. വി എം വിനുവിന്റെ പടത്തിന്റെ ഡബ്ബിങ്ങിന് പോയതാണ്. മാധ്യമങ്ങളിലും മറ്റും വ്യാജമായ പല വാർത്തകളും വരുന്നതുകൊണ്ടാണ് ഞാൻ സത്യസന്ധമായ കാര്യം പറയുന്നത്. ശ്രീനിക്ക് ശ്വാസംമുട്ടൽ ഉണ്ടായി. വിനു പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും അദ്ദേഹം വളരെ അവശനായിരുന്നു. വിനു പറഞ്ഞത് വെള്ളത്തിൽ ഒരാളെ മുക്കി പിടിച്ചാൽ എങ്ങനെയായിരിക്കും, അതായിരുന്നു ശ്രീനിവാസൻ വണ്ടിയിൽവച്ച് കാണിച്ച വെപ്രാളം എന്നാണ്. 

ആശുപത്രിയിൽ കൊണ്ട് പോയതും എമർജൻസി എന്ന നിലയ്ക്ക് വെന്റിലേറ്ററിൽ ആക്കി. ഇന്നലെ രാവിലെ ഞാൻ പത്ത് മണിക്കു ചെല്ലുമ്പോൾ പുള്ളിയെ വെന്റിലേറ്ററിൽ നിന്നൊക്കെ മാറ്റി, രണ്ട് ഇഡ്ഡലി ഒക്കെ കഴിച്ചു ഇരിക്കുകയാണ്. ഞാൻ ചെന്നപ്പോൾ ശ്രീനി പറഞ്ഞു 'നിങ്ങൾ ഇന്നലെ വന്നെന്ന് ഞാൻ അറിഞ്ഞു' എന്ന്.. ഞാൻ പറഞ്ഞു 'ഞാൻ വന്നിരുന്നു വല്ലാത്തൊരു അവസ്ഥയിലായിരുന്നു'.

ഞാൻ പറഞ്ഞു 'ഈ അസുഖ കിടക്കയിൽ നിന്ന് ഇറങ്ങി വന്നു ആദ്യം എഴുതുന്ന തിരക്കഥ ഹിറ്റ് ആകാറുണ്ട്. ഞാൻ പ്രകാശന്റെ തിരക്കഥ എഴുതുന്നതിന് തൊട്ടു മുൻപ് ഇതുപോലെ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. അതുകൊണ്ട് നിങ്ങൾ ഉടനെ തന്നെ അടുത്ത സിനിമയ്ക്കുള്ള തിരക്കഥ ആലോചിക്കാനും ഞാനും അത് തന്നെയാണ് പ്ലാൻ ചെയ്യുന്നതെന്നും' പറഞ്ഞു. അങ്ങനെ സംസാരിച്ചു. കുറേ തമാശകൾ പറഞ്ഞു.

ഇപ്പോൾ അദ്ദേഹം വളരെ ബെറ്ററായി. ഇന്ന് ഞാൻ വിളിച്ചിരുന്നു. ഐ.സി.യുവിൽ നിന്ന് മാറ്റാത്തത് സന്ദർശകരെ കുറയ്ക്കാൻ വേണ്ടിയാണ്. രണ്ട് ദിവസം കഴിഞ്ഞാൽ അദ്ദേഹം വീട്ടിലേക്ക് മാറും. നമുക്ക് ശ്രീനിവാസനെ തിരിച്ചു കിട്ടിയെന്ന് പറയാം. ഇനിയും ആളുകളിലേക്ക് തേൻ പുരട്ടിയ മുള്ളുമായി, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുമായി ശ്രീനി വീണ്ടും വരും. സത്യൻ അന്തിക്കാട് മാതൃഭൂമിയോട് പറഞ്ഞു. ഇതോടെ ശ്രീനിവാസന്റെ ആരോഗ്യത്തിലെ ആശങ്കയും മാറുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP