Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാത്തിരിപ്പിന് ഇനി ഗുഡ് ബൈ പറയാം...ദുൽഖർ സൽമാൻ 'കുറുപ്പായി' അവതരിക്കും; ഡിക്യുവിന്റെ പുത്തൻ ചിത്രത്തിന്റെ ഫാൻ മെയ്ഡ് പോസ്റ്റർ പുറത്ത് വിട്ട് 'സെക്കൻഡ് ഷോ' സംവിധായകൻ; അഞ്ച് വർഷമായി പ്രോജക്ടിന് പിന്നാലെയാണെന്നും ദുൽഖറിനോട് വ്യക്തിപരമായി നന്ദിയുണ്ടെന്നും ശ്രീനാഥ് രാജേന്ദ്രൻ

കാത്തിരിപ്പിന് ഇനി ഗുഡ് ബൈ പറയാം...ദുൽഖർ സൽമാൻ 'കുറുപ്പായി' അവതരിക്കും; ഡിക്യുവിന്റെ പുത്തൻ ചിത്രത്തിന്റെ ഫാൻ മെയ്ഡ് പോസ്റ്റർ പുറത്ത് വിട്ട് 'സെക്കൻഡ് ഷോ' സംവിധായകൻ; അഞ്ച് വർഷമായി പ്രോജക്ടിന് പിന്നാലെയാണെന്നും ദുൽഖറിനോട് വ്യക്തിപരമായി നന്ദിയുണ്ടെന്നും ശ്രീനാഥ് രാജേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിന്റെ സ്വന്തം 'ചാർളി' ദുൽഖർ സൽമാൻ നായകനാകുന്ന 'കുറുപ്പ്' വൈകാതെ വെള്ളിത്തിരയിലെത്തും. ഡിക്യുവിന്റെ ആദ്യ ചിത്രം സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ ഫാന്മെയ്‌ഡ് പോസ്റ്റർ പുറത്ത് വിട്ടത്. ഇതിന് പിന്നാലെ ശ്രീനാഥ് ദുൽക്കറിന് നന്ദിയും അറിയിച്ചിരുന്നു. 'കുറുപ്പിന്റെ' അണിയറ ജോലികൾ പുരോഗമിക്കുകയാണ്. താൻ അഞ്ചു വർഷമായി ഈ പ്രോജക്ടിന് പിന്നാലെ നടക്കുകയാണെന്നും ഇക്കാലമത്രെയും ഒപ്പമുണ്ടായിരുന്ന ദുൽക്കറിനോട് നന്ദി പറയുന്നുവെന്നുമാണ് ശ്രീനാഥ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

സാനി യാസ് ഡിസൈൻ ചെയ്ത ഒരു ഫാന്മെയ്‌ഡ് പോസ്റ്ററിനൊപ്പമാണ് ചിത്രീകരണം ഇന്ന് തുടങ്ങുന്ന വിവരം സംവിധായകൻ പ്രേക്ഷകരുമായി പങ്കുവെച്ചത്. സിനിമയുടെ മറ്റു അണിയറ പ്രവർത്തകരെ സംബന്ധിച്ച വിവരങ്ങൾ പിന്നാലെ അറിയിക്കാമെന്നും ശ്രീനാഥ് രാജേന്ദ്രൻ അറിയിച്ചു. കുറുപ്പിന്റെ പ്രഖ്യാപനം ഏറെ നാൾ മുൻപ് നടന്നിരുന്നു.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിടുകയും ചെയ്തിരുന്നു. ദുൽഖർ സൽമാന്റെതായി ആരാധകർ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നുകൂടിയാണ് കുറുപ്പ്. ദുൽക്കറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കണ്ട് ഷോ 2012ലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു.

ശ്രീനാഥ് രാജേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ് :

ഓരോ കാത്തിരിപ്പിനും ഒരു സുഖമുണ്ട്. കുറുപ്പ് എന്ന ഞങ്ങളുടെ ചിത്രം നിങ്ങൾ കാത്തിരിക്കുന്നത് പോലെ, ഞങ്ങളും കാത്തിരിക്കുക ആയിരുന്നു. ഏകദേശം അഞ്ച് വർഷത്തോളം ഉള്ള ഞങ്ങളുടെ തയ്യാറെടുപ്പിന്റെ ദൃശ്യ രൂപം നിങ്ങളിലേക് എത്തിക്കാൻ. അതിനിനി അധികനാൾ കാത്തിരിക്കേണ്ട. കുറുപ്പ് തുടങ്ങുകയാണ് .... എല്ലാ കാത്തിരിപ്പുകൾക്കും അവസാനം കുറിച്ചുകൊണ്ട്.
അപ്പൊ തുടങ്ങുകയല്ലേ സൈമ ?
ഇതിനൊപ്പം പ്രിയസുഹൃത് Sani Yas ഡിസൈൻ ചെയ്ത ഫാൻ മെയ്ഡ് പോസ്റ്റർ കൂടെ നിങ്ങൾക്കായി ഷെയർ ചെയുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP