Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആമിയും കാർബണും' പരിഗണിക്കേണ്ടതില്ലെന്ന് എകെ ബാലൻ; അക്കാദമി ഭാരവാഹികളുടെ സിനിമകൾ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കുന്നതിൽ ധാർമികമായ പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി; സംസ്ഥാനചലച്ചിത്ര അവാർഡ് വീണ്ടും വിവാദത്തിൽ; ചിത്രങ്ങൾ അവാർഡിനായി മത്സരിക്കണമെങ്കിൽ രാജി വക്കേണ്ടി വരുമെന്ന് കമലിനോടും ബീനാ പോളിനോടും മന്ത്രി

'ആമിയും കാർബണും' പരിഗണിക്കേണ്ടതില്ലെന്ന് എകെ ബാലൻ; അക്കാദമി ഭാരവാഹികളുടെ സിനിമകൾ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കുന്നതിൽ ധാർമികമായ പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി; സംസ്ഥാനചലച്ചിത്ര അവാർഡ് വീണ്ടും വിവാദത്തിൽ; ചിത്രങ്ങൾ അവാർഡിനായി മത്സരിക്കണമെങ്കിൽ രാജി വക്കേണ്ടി വരുമെന്ന് കമലിനോടും ബീനാ പോളിനോടും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വീണ്ടും വിവാദത്തിലേക്ക്. കടുത്ത നിലപാടുകളുമായി സംസ്‌കാരിക വകുപ്പ് മന്ത്രി രംഗത്തെത്തി. അവാർഡിനായി ഇക്കുറി എത്തിയ 105 സിനിമകളിൽ അക്കാദമി ചെയർമാൻ കമൽ സംവിധാനം ചെയ്ത ആമിയും വൈസ് ചെയർമാൻ ബീനാപോൾ എഡിറ്റിങ്ങ് നിർവഹിച്ച് ഭർത്താവ് വേണു സംവിധാനം ചെയ്ത കാർബണും പിൻവലിക്കണമെന്ന് സാംസ്‌കാരികമന്ത്രി എ കെ ബാലൻ ആവശ്യപ്പെട്ടു.

.അക്കാദമി ഭാരവാഹികളുടെ സിനിമകൾ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കുന്നതിൽ ധാർമികമായ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എ കെ ബാലൻ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇതോടെ പ്രശ്‌നങ്ങൾ വീണ്ടും രൂക്ഷമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മത്രമല്ല സിനിമ പരിഗണിക്കാതിരിക്കുകയാണെങ്കിൽ അതിൽ പ്രവർത്തിച്ച ടെക്‌നീഷ്യന്മാർക്കും നടീനടന്മാർക്കും അംഗീകാരം ലഭിക്കുന്നതിനുള്ള ഇതു വഴി നഷ്ടമാകുന്നത്.

ചിത്രങ്ങൾ അവാർഡിനായി മത്സരിക്കണമെങ്കിൽ രാജി വക്കേണ്ടി വരുമെന്ന് കമലിനോടും ബീനാ പോളിനോടും മന്ത്രി തന്നെ വ്യക്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. കടുത്ത നിലപാടിൽ നിന്ന് പിന്മാറാൻ എ കെ ബാലൻ തയ്യാറുമല്ല. എന്നാൽ നിർമ്മാതാക്കളാണ് സിനിമകൾ അവാർഡിനയക്കുന്നത്. രണ്ട് ചിത്രങ്ങളും അവാർഡിനുള്ള മത്സരത്തിൽ നിന്ന് പിൻവലിക്കുന്നതിൽ നിർമ്മാതാക്കൾക്ക് എതിർപ്പ് ഉണ്ടെന്നാണ് സൂചന.

ഇതിനെതിരെ നിയമനടപടിയിലേക്ക് നീങ്ങാനാണ് നിർമ്മാതാക്കളുടെ നീക്കമെങ്കിൽ സംസ്ഥാന അവാർഡുകൾ കോടതി കയറിയേക്കുമെന്ന സൂചനയാണ് കിട്ടുന്നത്. നിർമ്മാതെക്കാളെ കൂടാതെ നടീനടന്മാരും കോടതിയെ സമീപിച്ചാൽ സർക്കാർ കൂടുതൽ സമ്മർദ്ദത്തിൽ ആകും എന്ന് ഉറപ്പാണ്. അക്കാദമി ഭാരവാഹികൾ സംസ്ഥാനസർക്കാരിന്റെ ചലച്ചിത്രപുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട്, വ്യക്തിപരമായ അംഗീകാരങ്ങൾക്ക് അപേക്ഷിക്കരുതെന്നാണ് അക്കാദമിയുടെ നിയമാവലിയിൽ പറയുന്നത്.

എന്നാൽ അംഗങ്ങളുടെ സിനിമകൾ മറ്റു വിഭാഗങ്ങളിൽ അവാർഡിന് പരിഗണിക്കുന്നതിൽ ചട്ടപ്രകാരം പ്രശ്‌നമില്ല.പക്ഷേ, ഇതിൽ ധാർമികമായ പ്രശ്‌നമുണ്ടെന്നാണ് സാംസ്‌കാരികമന്ത്രി എ കെ ബാലൻ ചൂണ്ടിക്കാട്ടുന്നത്. 'ആമി'യും 'കാർബണു'മടക്കമുള്ള ചിത്രങ്ങൾ പുരസ്‌കാരം നേടുന്നത് പിന്നീട് വിവാദങ്ങൾ വിളിച്ചുവരുത്താമെന്ന് സാംസ്‌കാരികവകുപ്പ് കരുതുന്നു. അക്കാദമി ഭാരവാഹികളുടെ സ്വാധീനം ഇതിലുണ്ടെന്ന തരത്തിലുള്ള വിവാദങ്ങളുണ്ടാക്കാൻ സംസ്ഥാനസർക്കാരിനും താത്പര്യമില്ല.

സിനിമകൾ തള്ളണോ കൊള്ളണോ എന്ന ആശയക്കുഴപ്പത്തിലാണ് ചലച്ചിത്ര അക്കാദമി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തിരക്കിട്ട് അവാർഡ് പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. പക്ഷെ ജൂറി അംഗങ്ങളെ ഇത് വരെ കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് പുതിയ വിവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP