Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കളെ വില്പന ചരക്കാക്കുന്ന അച്ഛന്മാരുടെ കഥ; സ്ട്രീറ്റ് ലൈറ്റ് ചിത്രീകരണം പൂർത്തിയായി

മക്കളെ വില്പന ചരക്കാക്കുന്ന അച്ഛന്മാരുടെ കഥ; സ്ട്രീറ്റ് ലൈറ്റ് ചിത്രീകരണം പൂർത്തിയായി

മൂഹം അനാഥരാക്കിയ ഒരുകൂട്ടം പെൺകുട്ടികളുടെ ഉയർത്തെഴുന്നേല്പിന്റെ കഥ പറയുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. നവാഗതനായ വിആർ ശങ്കർ ചിത്രത്തിന്റെ കഥ ശങ്കറിന്റെ തന്നെ ഒരു പെണ്ണു പറയാത്തതെന്നേനോവലാണ് സംവിധാനം ചെയ്യുന്നത്.

തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന ചില സംഭവങ്ങളും പത്രവാർത്തകളുമാണ് ഈ നോവലിലും പിന്നീട് സിനിമയിലും അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു.

സ്വന്തം മകളിൽ മുല്ലപ്പൂവിന്റെ ഗന്ധം തിരയുന്ന അച്ഛൻ. ഭർത്താവിന്റെ കാമഭ്രാന്ത് മകളുടെ ജീവിതം കശക്കി എറിഞ്ഞപ്പോൾ, ആത്മഹത്യ ചെയ്യുന്ന അമ്മ. ജോലി തരപ്പെടുത്താൻ സ്വന്തം സഹോദരിയെ മറ്റൊരാൾക്ക് വിൽക്കുന്ന സഹോദരൻ. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന എന്തെല്ലാം സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്.

സമൂഹം അനാഥരാക്കുന്ന പെൺകുട്ടികളുടെ വിഹ്വലതകളും തേങ്ങലുകളും അവരെക്കൊണ്ടെത്തിക്കുന്നത് കൂടുതൽ മോശമായ സാഹചര്യങ്ങളിലേക്കായിരിക്കുമെന്ന് ഈ ചിത്രം ചൂണ്ടിക്കാട്ടുന്നു. ആധുനിക സമൂഹത്തിലെ കുടുംബബന്ധങ്ങളുടെ ശിഥിലീകരണം മനുഷ്യന്റെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാമായിരിക്കും? ഇത്തരം നിരവധി കാര്യങ്ങൾ ഈ ചിത്രം തുറന്നു പറയുന്നു. പതിന്നാല് ദിവസം കൊണ്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്.

ഹിമയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ മലയാള സിനിമയിലെത്തിയ അപർണ്ണാ നായരാണ് ഹിമയെ അവതരിപ്പിച്ചത്. മോഹൻലാലിന്റെ ഛായാമുഖി എന്ന നാടകത്തിലും കയം, മേഘതീർത്ഥം, ബ്യൂട്ടിഫുൾ എന്നീ സിനിമകളിലും അപർണ്ണാ നായർഅഭിനയിച്ചിട്ടുണ്ട്.

ഹിമയുടെ ജീവിതത്തിലെ അഞ്ചു കാലഘട്ടങ്ങളെയാണ് അപർണ്ണാ നായർ അവതരിപ്പിക്കുന്നത്. കേരളാ വനിതാ വിമോചന വേദി ചെയർപേഴ്‌സൺ ഡോ. സരളാദേവിയായി മായാ വിശ്വനാഥ് അഭിനയിക്കുന്നു. പ്രൊ. അലിയാർ, ഇർഷാദ്, കൃഷ്ണ, പ്രവീൺ പ്രേം, കൃഷ്ണൻ ബാലകൃഷ്ണൻ, ഹരിശ്രീ യൂസഫ്, സുനിത, ബേബി നവനി ദേവാനന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

റിഡ്ജ് ഈവന്റ് ആന്റ മീഡിയ പ്രൈവറ്റിന്റെ ബാനറിൽ ആർകെ കുറുപ്പാണ് ചിത്രം നിർമ്മിച്ചത്. ഗാനരചന: ഷൈൻ കുര്യൻ, പാവുമ്പ മനോജ്, ശങ്കർ, സംഗീതം- കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, ഗായകൻ- യേശുദാസ്, മധു ബാലകൃഷ്ണൻ, അനു കടമ്മിട്ട, ജിൻഷ കെ നാണു, ക്യാമറ-അനീഷ് ലാൽ, കല - അർക്കൻ എസ് കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ- പ്രജോഷ് തേവർപള്ളി, ഗ്രീൻഹാറ്റ് എന്റർടൈന്മെന്റും ചിത്രാലയ ഫിലിംസും ചേർന്ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP