Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിനയം മാത്രമല്ല എഡിറ്റിങ്ങിലും മകൻ പുലി തന്നെ; ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ എഡിറ്ററായി മകൻ; അദ്വൈത് എഡിറ്റ് ചെയ്ത സു..സു..സുധി വാത്മീകത്തിന്റെ പ്രോമോഷൻ വീഡിയോ കാണാം

അഭിനയം മാത്രമല്ല എഡിറ്റിങ്ങിലും മകൻ പുലി തന്നെ; ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ എഡിറ്ററായി മകൻ; അദ്വൈത് എഡിറ്റ് ചെയ്ത സു..സു..സുധി വാത്മീകത്തിന്റെ പ്രോമോഷൻ വീഡിയോ കാണാം

മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തി ഭാഗ്യം കൊയ്ത താരമാണ് ജയസൂര്യ. ഇന്ന് മലയാളത്തിലെ യുവതാരങ്ങൾക്കിടയിൽ ഏറെ ആരാധകരും മികച്ച മാർക്കറ്റുമുള്ള താരമായി ജയസൂര്യ വളർന്നതിന് പിന്നിൽ കഠിനാധ്വാനവും സിനിമയോടുള്ള അഭിനിവേശവും തന്നെയാണ് മുടക്കുമുതൽ. ജയസൂര്യയുടെ കഴിവുകൾ അതേ പടി പകർന്ന് കിട്ടിയിരിക്കുന്ന ആളാണ് മകൻ അദ്വൈതുമെന്ന് മുന്നേ അഭിനയത്തിലൂടെ തെളിയിച്ചിട്ടുണ്ട്.

രജീഷ് മിഥില സംവിധാനം ചെയ്യുന്ന ലാൽ ബഹദൂർ ശാസ്ത്രിയെന്ന ചിത്രത്തിലൂടെ അച്ഛനൊപ്പം തന്നെയാണ് അദ്വൈത് അഭിനയത്തിൽ ഹരിശ്രീ കുറിച്ചിരുന്നു. ഇപ്പോൾ അഭിനയം മാത്രമല്ല ക്യാമറയ്ക്ക് പിന്നിലും കഴിവുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് മകൻ.

ജയസൂര്യ നിർമ്മിച്ച് അദ്ദേഹം തന്നെ നായകനായ സു സു സുധി വാത്മീകം എന്ന ചിത്രത്തിലെ ജയസൂര്യയുടെ മകൻ എഡിറ്റ് ചെയ്ത പ്രോമോ സോങ് യൂട്യൂബിൽ ഹിറ്റാകുന്നു. ജയസൂര്യ തന്നെയാണ് തന്റെ ഫേസ്‌ബുക് പേജിലൂടെ തന്റെ മകൻ എഡിറ്റ് ചെയ്ത പ്രോമോ സോങിനെ കുറിച്ച് പങ്ക് വച്ചത്. കുഞ്ഞു മോഹങ്ങൾക്ക് അങ്ങനെ ചിറകു മുളയ്ക്കുന്നു എന്ന പേരിലാണ് ജയസൂര്യ മകന്റെ എഡിറ്റിംഗിനെക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജയസൂര്യ നിർമ്മിച്ച ചിത്രത്തിൽ അദ്വൈത് തന്നെ ക്യാമറയിൽ പകർത്തിയ വീഡിയോകളാണ് കുഞ്ഞുതലയിലെ ക്രിയാത്മകതയിലൂടെ പുറത്തുവന്നത്. ഒടുവിൽ എഡിറ്റിംങ്ങ് കഴിഞ്ഞ് ഗാനം യൂട്യൂബിലൂടെ പുറത്തുവന്നപ്പോൾ ചിത്രത്തിന്റെ സംവിധായകനു വരെ ജൂനിയർ ജയസൂര്യയുടെ എഡിറ്റിംങ്ങ് അത്രയ്ക്കങ്ങു ബോധിച്ചെന്നാണു ജയസൂര്യയുടെ പ്രതികരണം. ഇതിനു മുൻപും അദ്വൈത് വീഡിയോ എഡിറ്റിംങ്ങിൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്, സ്വന്തം മക്കൾ എന്തായിത്തീരണമെന്ന് തീരുമാനിക്കുന്നത് നമ്മളല്ല അത് അവർ തന്നെയാണെന്ന് മനസ്സിലായെന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പും ജയസൂര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജയസൂര്യയുടെ പോസ്റ്റ് ഇങ്ങനെ,
നേരം വെളുക്കുമ്പൊ മുതൽ എന്റെ സന്താനം കമ്പ്യൂട്ടറിന്റെ മുന്നിലാ.. സിനിമ കാണലും ,ഷൂട്ട് ചെയ്യലും ,എഡിറ്റ് ചെയ്യലും , ഇതാണ് ഇവന്റെ മെയിൻ പരിപാടി ..അങ്ങനെ അവസാനം ദാ ഇവൻ സു..സു..സുധി വാത്മീകം എന്ന എന്റെ ഫിലിമിന്റെ പ്രോമോഷൻ വീഡിയോ സോങ്ങ് എഡിറ്റ് ചെയ്തു ..ഇപ്പോഴത്തെ പിള്ളേർ എല്ലാംതന്നെ പുലികളാ ..നമ്മുടെ മക്കൾ എന്തായി തീരണമെന്ന് തീരുമാനിക്കുന്നത് നമ്മളല്ല ,,അത് അവര് തന്നെയാ എന്ന് എനിക്കിപ്പൊ മനസ്സിലായി ..അവരിലൂടെയാണ് നമ്മളിപ്പൊ പുതിയ കാര്യങ്ങൾ പഠിക്കുന്നതും ..ചിലപ്പൊ അവരിലൂടെയാകും നമ്മൾ അറിയപ്പെടാൻ പോകുന്നതും.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന സു സു സുധി വാത്മീകത്തിൽ ജയസൂര്യയുടെ ഭാര്യ സരിതയാണ് വസത്രാലങ്കാരം നിർവ്വഹിക്കുന്നത്. മുമ്പ് ഇറങ്ങിയ പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിലും സരിത വസ്ത്രാലങ്കാരം നിർവ്വഹിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP