Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുദേവ് നായർക്ക് സംസ്ഥാന അവാർഡ് സമ്മാനിച്ചത് ജയസൂര്യ അവഗണിച്ച വേഷത്തിന്; സ്വർഗാനുരാഗികളുടെ കഥ പറഞ്ഞ മൈ ലൈഫ് പാർട്‌നർ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ ഫേസ്‌ബുക്കിൽ കുറിച്ച് സംവിധായകൻ

സുദേവ് നായർക്ക് സംസ്ഥാന അവാർഡ് സമ്മാനിച്ചത് ജയസൂര്യ അവഗണിച്ച വേഷത്തിന്; സ്വർഗാനുരാഗികളുടെ കഥ പറഞ്ഞ മൈ ലൈഫ് പാർട്‌നർ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ ഫേസ്‌ബുക്കിൽ കുറിച്ച് സംവിധായകൻ

തിരുവനന്തപുരം: നിവിൻ പോളിയേക്കാൾ സംസ്ഥാന അവാർഡ് കിട്ടാൻ യോഗ്യൻ ജയസൂര്യ ആയിരുന്നോ? അങ്ങനെയുള്ള അഭിയങ്ങൾക്കാണ് മുൻതൂക്കം. എന്നാൽ ജയസൂര്യയുടെ ദൗർഭാഗ്യം ഒരു പുതുമുഖ നടന് യോഗമായി മാറിയെന്നാണ് വ്യക്തമാകുന്ന കാര്യം. സംസ്ഥാന അവാർഡ് ജേതാവ് സുദേവ് നായർക്കാണ് ജയസൂര്യ തിരസ്‌ക്കരിച്ച അവസരം ഗുണകരമായി മാറിയത്.

അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യക്ക് പുരസ്‌കാരം നൽകിയില്ല എന്നത് ഇപ്പോൾ വലിയൊരു വാർത്തയും വിവാദവുമായി മാറിയത്. എംബി പത്മകുമാർ സംവിധാനം ചെയ്ത മൈ ലൈഫ് പാർട്‌നർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുദേവ് നായർക്ക് മികച്ച നടനുള്ള പുരസ്‌കാരം നൽകിയത്. സ്വർഗാനുരാഗികളുടെ കഥ പറഞ്ഞ ചിത്രം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരത്തിനും അർഹത നേടി. എന്നാൽ മൈ ലാഫ് പാർട്‌നർ എന്ന ചിത്രത്തിലെ സുദേവ് നായർ അവതരിപ്പിച്ച കിരൺ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ജയസൂര്യയെ ആയിരുന്നു എന്ന് ചിത്രത്തിന്റെ സംവിധായകൻ പത്മകുമാർ.

തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. മൈ ലൈഫ് പാർട്‌നർ എന്ന ചിത്രം ഉണ്ടായതിന് പിന്നിലെ കഷ്ടപ്പാടും പത്മകുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

പോസ്റ്റ് വായിക്കൂ....

അഭിനന്ദനങ്ങൾക്ക് നന്ദി.
ഒരു പാട് വേദനിച്ചതുകൊണ്ടാവാം സന്തോഷത്തേക്കാളേറെ ആശ്വാസമാണ് തോന്നുന്നത്. പ്രസവം കഴിഞ്ഞ് ശ്വാസം കിട്ടാതെ കുഞ്ഞിനേയും പേറി അമ്മ പലരുടേയും പടിവാതിലിൽ മുട്ടുന്നതുപോലെ ഞാനും അലഞ്ഞു , കഴിഞ്ഞ ഒന്നര വർഷം. അവഗണിച്ചത് മാത്രമല്ല , പ്രചോദനമായി നിന്നവർ പോലും അവസാന നാളുകളിൽ കുറ്റപ്പെടുത്തി. അത്മവീര്യം ചോർന്നുപോകാതെ ഞാൻ പിടിച്ച് നിന്നത് സിനിമയോടുള്ള സത്യസന്ധമായ എന്റെ സമീപനത്തിന്റെ ശക്തിയിലാണ്. ആൽക്കമിസ്റ്റിൽ പറയുന്നതുപോലെ 'And, when you want something, all the universe conspires in helping you to achieve it.' (ഉറച്ച എതാഗ്രഹവും ലോകം നമ്മളിൽ എത്തിക്കും) എന്നത് എന്റെ ജീവിതത്തിലും സത്യമായി.


'മൈ ലൈഫ് പാർട്ടണർ' ഉദാത്തമായ സൃഷ്ടി ആണെന്ന് ഞാനവകാശപ്പെടുന്നില്ല. പക്ഷേ സത്യസന്ധമായ സിനിമയോടുള്ള സമീപനം ഈ സൃഷ്ടിയിലുണ്ട് . വ്യത്യസ്ഥത ജീവിതത്തിന്റെ ഭാഗമായതുകൊണ്ടാവാം സിനിമക്ക് തിരഞ്ഞെടുത്ത വിഷയവും വ്യത്യസ്ഥതമായത്. സ്വവർഗ്ഗപ്രണയം സിനിമയുടെ വിഷയം മാത്രമാണ് എന്നാൽ സിനിമ സഞ്ചരിക്കുന്നത് സ്വർഗ്ഗ പ്രണയനികളുടെ വൈകാരികതലങ്ങളിൽകൂടിയല്ല മറിച്ച് വ്യക്തിബന്ധങ്ങളിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ചലനങ്ങളിലൂടെയാണ്. ലൈഗീകതയുടെ 'അടഞ്ഞ ശബ്ദം' സിനിമയിലെങ്ങും കേൾക്കാൻ പറ്റില്ല. തുറന്നിട്ട് വാതിലിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ചിത്രീകരണവേളകളിൽ നേരിടേണ്ടി വന്ന ചില സമ്മർദ്ദങ്ങളില്ലാതിരുന്നുവെങ്കിൽ സിനിമ കൂടുതൽ ഭംഗിയാക്കാമായിരുന്നു എന്ന തോന്നൽ. താരങ്ങൾക്കുവേണ്ടി 'മൈ ലൈഫ് പാർട്ടണർ' ഞാനെഴുതിട്ടില്ല. കഥാപാത്രങ്ങൾ ചില താരങ്ങളിൽ ഭദ്രമാകുമെന്നതോന്നലിൽ പലരേയും സമീപിച്ച് നോക്കി. അവരുടെ സമയവും സാഹചര്യവും അനുകൂലമല്ലാത്തിനാൽ ആരും തയാറായില്ല. കഥാപാത്രങ്ങളെ ജയസൂര്യ എന്ന നടൻ സമീപിക്കുന്നത് എന്നെ ആകർഷിച്ചിട്ടുള്ളതുകൊണ്ടാവാം, അദ്ദേഹത്തെ ഞാൻ കൂടുതൽ സമീപിച്ചത്. സാഹചര്യങ്ങളാൽ ജയസൂര്യ ഒഴിവാക്കിയ മൈ ലൈഫ് പാർടണറിലെ 'കിരൺ' അവാർഡിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത് കഴിവിന്റെ മാനദണ്ഡം ഉപയോഗിച്ചാവില്ല. കഥാപാത്രത്തിന്റെ ശക്തികൊണ്ടാവാം. സൂദേവ് അനുസരണയുള്ള നടനാണ്. കഥാപാത്രങ്ങൾക്ക് വേണ്ടി ജീവിക്കുന്ന വലിയ കലാകാരൻ. സുദേവ് അവതരിപ്പിച്ച കിരൺ എന്ന കഥാപാത്രത്തിന് ശക്തി പകർന്നത് അമീർ അവതരിപ്പിച്ച റിച്ചാർഡും അനൂശ്രീയിൽ ഭദ്രമായ പവിത്രയുമാണ്. സുരേഷ് മറുകരയിൽ എനിക്ക് കാട്ടിതന്ന നിർമ്മാതാവ് റെജിമോൻ കപ്പപ്പറമ്പിൽ തന്ന ധൈര്യമാണ് മൈ ലൈഫ് പാർട്ടണറിന്റെ വിജയം. അണിയറ പ്രവർത്തകരെക്കുറിച്ച് എടുത്ത് പറയുന്നില്ല. എല്ലാ മേഖലകളിലും സൂഷ്മമായി പ്രവർത്തിച്ച അവരുമാണ് 'മൈ ലൈഫ് പാർട്ടണർ' വിജയത്തിന് പിന്നിൽ. പേരുചേർക്കാതെ വിട്ടുപോയത് ലാലീഷിന്റെ മാത്രമാണ്. ക്ഷമിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP