Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ല, ഇതിൽ കുടുംബപരമായ ബന്ധം മാത്രം; മോഹൻലാലിനെ സന്ദർശിച്ച് സുരേഷ് ഗോപി;എന്റെ ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്ന മുഹൂർത്തത്തിന് ലാലിന്റെ അനുഗ്രവും അനിവാര്യം; സുരേഷ് എന്റെ അടുത്ത സുഹൃത്ത്; അദ്ദേഹത്തിന് നല്ലതുവരാൻ പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ; തിരുവനന്തപുരത്ത് വോട്ട് ചെയ്യാൻ എത്തിയേക്കും

ഈ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ല, ഇതിൽ കുടുംബപരമായ ബന്ധം മാത്രം; മോഹൻലാലിനെ സന്ദർശിച്ച് സുരേഷ് ഗോപി;എന്റെ ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്ന മുഹൂർത്തത്തിന് ലാലിന്റെ അനുഗ്രവും അനിവാര്യം; സുരേഷ് എന്റെ അടുത്ത സുഹൃത്ത്; അദ്ദേഹത്തിന് നല്ലതുവരാൻ പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ; തിരുവനന്തപുരത്ത് വോട്ട് ചെയ്യാൻ എത്തിയേക്കും

മറുനാടൻ ഡെസ്‌ക്‌

എറണാകുളം; തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നടൻ മോഹൻലാലിനെ സന്ദർശിച്ചു. സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് മോഹൻലാലും മമ്മൂക്കയും തന്നെ കൊണ്ടുനടന്നവരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും മോഹൻലാലിന്റെയും അദ്ദേഹത്തിന്റെ അമ്മയുടയും അനുഗ്രഹം വാങ്ങാനാണ് താൻ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. മടങ്ങുന്നതിന് മുൻപ് മോഹൻലാലിനെ സുരേഷ് ഗോപി പൊന്നാട അണിയിച്ചു. സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളുമുണ്ടാകട്ടെയെന്ന് ആശംസിച്ച് മോഹൻലാൽ അദ്ദേഹത്തെ യാത്രയാക്കി.

സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. സുരേഷ് എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന് നല്ലതുവരാൻ പ്രാർത്ഥിക്കുന്നുവെന്നും മോഹൻലാൽ. തന്റെ വോട്ട് തിരുവനന്തപുരത്താണ്. വോട്ടു ചെയ്യാൻ എത്തുമോ ഇല്ലയോ എന്നത് സസ്‌പെൻസാണെന്നും ലാൽ.

സുരേഷ് ഗോപിയുടെ വാക്കുകളിൽ നിന്ന്

രാജാവിന്റെ മകൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ലാലിന്റെ മുറിയിൽ ലാലെന്നെ കെട്ടിപ്പിടിച്ചാണ് കിടന്നിട്ടുള്ളത്. അന്നുമുതൽ ഇന്നുവരെയുള്ള ബന്ധം, എന്റെ വീട്ടിലൊക്കെ ലാലും അമ്മയും സുചിത്രയുമൊക്കെ വന്ന് ഭക്ഷണം കഴിക്കാറുണ്ട്, അങ്ങനെയൊരു ബന്ധമുണ്ട്. എന്റെ ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്ന മുഹൂർത്തത്തിന് ലാലിന്റെ അനുഗ്രവും എനിക്ക് അനിവാര്യമാണ്. അതുവാങ്ങാൻ വേണ്ടിയാണ് എത്തിയത്. വന്നു സന്ദർശിച്ചു, ഇതൊരു നിശ്ശബ്ദ പ്രചാരണത്തിന്റെ സമയമാണ്. ഞാൻ എന്റെ മണ്ഡലത്തിന് പുറത്തുവന്നാണ് ഇത് ചെയ്യുന്നത്.

ഈ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ല. ഇതിൽ കുടുംബപരമായ ബന്ധം മാത്രമേയുള്ളു. ലാലിന്റെ അമ്മയെനിക്ക് ഇഷ്ടമനുസരിച്ച് ഭക്ഷണമുണ്ടാക്കി തന്നിട്ടുണ്ട്. തുടക്കകാലത്ത് ഒരുപാട് തവണ ഷൂട്ടിങ് കഴിഞ്ഞ് ലാലിന്റെ കൂടെ താമസിച്ചിട്ടുണ്ട്. ലാലിന്റെ അമ്മയുടെ അനുഗ്രഹവും എനിക്ക് വേണമായിരുന്നു. അമ്മയെ കണ്ടു അനുഗ്രഹം വാങ്ങി. ഇത്രയേ ഉള്ളു. ഇതിൽ രാഷ്ട്രീയം ഇല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP