Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഹുബലിയെ വെല്ലുന്ന ബ്രഹ്മാണ്ഡ കാഴ്‌ച്ചകൊളൊരുക്കി സൈറ നരസിംഹ റെഡ്ഡിയുടെ ടീസർ എത്തി; നാല് ഭാഷകളിൽ പുറത്തിറങ്ങിയ ടീസറിൽ മലയാളത്തിന് ശബ്ദം നല്കിയിരിക്കുന്നത് മോഹൻലാൽ

ബാഹുബലിയെ വെല്ലുന്ന ബ്രഹ്മാണ്ഡ കാഴ്‌ച്ചകൊളൊരുക്കി സൈറ നരസിംഹ റെഡ്ഡിയുടെ ടീസർ എത്തി; നാല് ഭാഷകളിൽ പുറത്തിറങ്ങിയ ടീസറിൽ മലയാളത്തിന് ശബ്ദം നല്കിയിരിക്കുന്നത് മോഹൻലാൽ

സ്വന്തം ലേഖകൻ

ബ്രിട്ടീഷുകാർക്കെതിരെ പടവെട്ടിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം 'സൈറ നരസിംഹ റെഡ്ഡി'യുടെ ടീസർ പുറത്തിറങ്ങി. നാല് ഭാഷകളിലാണ് ഒരു മിനിറ്റ് 48 സെക്കന്റുള്ള ആക്ഷൻ ത്രില്ലർ ടീസർ പുറത്തിറക്കിയിരിക്കുന്നത്.

മെഗാ സ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ചിത്രം 'മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ നടൻ മോഹൻലാലാണ് ശബ്ദം നൽകിയിരിക്കുന്നത്. ഹിന്ദിയിൽ അമിതാഭ് ബച്ചനും തെലുങ്കിൽ പവൻ കല്യാണും കന്നഡയിൽ കിച്ച സുദീപുമാണ് ശബ്ദം നൽകിയിരിക്കുന്നത്.

സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം കോയിൻഡെല്ലാ പ്രൊഡക്ഷൻസിന്റെ കീഴിൽ റാംചരണാണ് നിർമ്മിക്കുന്നത്. അമിതാഭ് ബച്ചൻ, ജഗപതി ബാബു, നയൻതാര, വിജയ് സേതുപതി, തമ്മന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷൻ, ഹുമ ഖുറേഷി എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

250 കോടി മുതൽ മുടക്കിലാണ് സൈറ നിർമ്മിക്കുന്നത്. ആർ രത്നവേലു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീത സംവിധാനം.

വലിയ മികവിൽ ചിത്രം എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയിൽ ആക്ഷൻ രംഗങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്മൺ, ഗ്രേഗ് പവൽ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ റിപ്പോർട്ട് സെയ് റാ നരസിംഹ റെഡ്ഡിയിൽ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP