Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യ തല്ലുന്നു; നിരന്തരം പുലഭ്യം വിളിച്ചു സമാധാനം കളയുന്നു; പരാതിയുമായി തമിഴ്‌ നടൻ കൃഷ്ണകുമാർ കോടതിയിൽ

ഭാര്യ തല്ലുന്നു; നിരന്തരം പുലഭ്യം വിളിച്ചു സമാധാനം കളയുന്നു; പരാതിയുമായി തമിഴ്‌ നടൻ കൃഷ്ണകുമാർ കോടതിയിൽ

ഭാര്യയിൽനിന്നുള്ള മർദനവും ചീത്തവിളിയും സഹിക്കാനാവുന്നില്ലെന്നും വിവാഹ മോചനം നൽകണമെന്നും ആവശ്യപ്പെട്ട് തമിഴ് നടൻ കെ.കൃഷ്ണകുമാർ കുടുംബകോടതിയെ സമീപിച്ചു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വിവാഹം കഴിച്ച ഹേമലത രംഗനാഥനിൽനിന്ന് വിവാഹമോചനം വേണമെന്നാണ് നടന്റെ ആവശ്യം.

വിവാഹശേഷം കൃഷ്ണകുമാറിന്റെ കുടുംബത്തോടൊപ്പമാണ് ഇവർ ജീവിച്ചിരുന്നത്. കുടുംബവുമായി ഹേമലത ഒത്തുപോകാതെ വന്നതോടെ മറ്റൊരു വീട്ടിലേക്ക് താമസം മാറി. ഭാര്യയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കാൻ തയ്യാറാകാത്ത ഹേമലത തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കുണ്ടാക്കുക പതിവാണെന്നും തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

ചില സന്ദർഭങ്ങളിൽ സ്വയം മുറിപ്പെടുത്തി ഹേമലത തന്നെ മാനസികമായി തളർത്തുകയാണെന്നും കൃഷ്ണകുമാറിന്റെ പരാതിയിൽപ്പറയുന്നു. പ്രൊഡ്യൂസേഴ്‌സ് കൗൺസിലിൽ തനിക്കെതിരെ പരാതി നൽകിയും വ്യാജ സ്ത്രീധനക്കേസ് കൊടുത്തും ജോലിയും ജീവിതവും അസാധ്യമാക്കിയിരിക്കുകയാണ് ഹേമലതയെന്നും പരാതിയിൽപ്പറയുന്നു. എന്നാൽ, കൃഷ്ണകുമാർ കടുത്ത മദ്യപനാണെന്നും പരസ്ത്രീ ബന്ധമുള്ളയാളാണെന്നും ഹേമലത സാമൂഹിക ക്ഷേമ ബോർഡിൽ നൽകിയ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP