Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്യുതൻ ഏലിയാസ് കൃഷ്ണൻ; ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന തട്ടുംപുറത്ത് അച്യുതന്റെ ടീസർ പുറത്ത്

അച്യുതൻ ഏലിയാസ് കൃഷ്ണൻ; ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന തട്ടുംപുറത്ത് അച്യുതന്റെ ടീസർ പുറത്ത്

കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തട്ടുംപുറത്ത് അച്യുതന്റെ ടീസർ പുറത്തെത്തി. കുഞ്ചാക്കോ ബോബനും കുട്ടി കൃഷ്ണന്മാരും നിറയുന്ന വിഡിയോയിൽ അച്യുതൻ ഏലീയാസ് കൃഷ്ണൻ എന്ന് ഡയലോഗ് മാത്രമാണ് ഉള്ളത്.

എൽസമ്മ എന്ന ആൺകുട്ടിക്കും പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയെറ്ററുകളിലെത്തും.

പ്രണയ - ഹാസ്യ - കുടുംബ ചിത്രമാണ് 'തട്ടും പുറത്ത് അച്യുതൻ'.പുതുമുഖമാണ് നായിക. വിജയരാഘവൻ, നെടുമുടി വേണു എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു.പുള്ളിപ്പുലികളുടെ നിർമ്മാതാവായ ഷെബിൻ ബക്കർ തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP