Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അരേ തൂ ചക്കർ...'; കുഞ്ചാക്കോ ബോബന്റെ 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി

'അരേ തൂ ചക്കർ...'; കുഞ്ചാക്കോ ബോബന്റെ 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി

കൊച്ചി: കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'അരേ തു ചക്കർ ' എന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ച് ഈണം നൽകിയിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്.

സച്ചിൻ വാരിയർ, ഹെഷാം അബ്ദുൽ വഹാബ്, സൂരജ് എസ്. കുറുപ്പ്, അശ്വതി കൃഷ്ണകുമാർ തുടങ്ങിയവർ ആലപിച്ചിരിക്കുന്നു. നവാഗതനായ ഋഷി ശിവകുമാർ തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രമാണു 'വള്ളീം തെറ്റി പുള്ളീം തെറ്റി'.

മനോജ് കെ ജയൻ, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, കൃഷ്ണ ശങ്കർ, സുരേഷ് കൃഷ്ണ, അനീഷ് ജി മേനോൻ, നന്ദൻ ഉണ്ണി, മിഥുൻ നായർ തുടങ്ങിയ മറ്റു താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറും ചിത്രസംയോജനം ബൈജു കുറുപ്പുമാണ് നിർവഹിച്ചിരിക്കുന്നത്.

മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറിൽ ഫൈസൽ ലത്തീഫ് നിർമ്മിച്ച 'വള്ളീം തെറ്റി പുള്ളീം തെറ്റി' 28ന് തിയറ്ററുകളിലെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP