Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യരും അന്യഗ്രഹ ജീവികളും തമ്മിലുള്ള 700 വർഷത്തെ യുദ്ധം വെള്ളിത്തിരയിൽ; ഹോളിവുഡ് സിനിമ റെക്കോർഡ് തകർക്കാൻ ഒരുങ്ങുന്നത് കമ്പ്യൂട്ടർ ഗെയിം

മനുഷ്യരും അന്യഗ്രഹ ജീവികളും തമ്മിലുള്ള 700 വർഷത്തെ യുദ്ധം വെള്ളിത്തിരയിൽ; ഹോളിവുഡ് സിനിമ റെക്കോർഡ് തകർക്കാൻ ഒരുങ്ങുന്നത് കമ്പ്യൂട്ടർ ഗെയിം

റ്റവും ചെലവേറിയ ഹോളിവുഡ് സിനിയുടെ അഞ്ചിരട്ടിയിലേറെ ചെലവിട്ട് നിർമ്മിച്ച വീഡിയോ ഗെയിം വില്പനയ്‌ക്കെത്തി. മനുഷ്യരും അന്യഗ്രഹ ജീവികളും തമ്മിൽ 700 വർഷം നീളുന്ന ഭൂമിയിൽ നടക്കാനിരിക്കുന്ന യുദ്ധമാണ് ഈ ഗെയിമിന്റെ ഉള്ളടക്കം. ഡെസ്റ്റ്‌നി എന്ന ഗെയിം 500 ദശലക്ഷം ഡോളർ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും ചെലവേറിയ ഹോളിവുഡ് സിനിമയായ അവതാറിന്റെ നിർമ്മാണ് ചെലവാകട്ടെ വെറും 75 ദശലക്ഷം ഡോളറും. ഗെയിം ആരാധകർ ഏറെ കാത്തിരുന്ന ഈ ഗെയിം പുറത്തിറങ്ങിയതോടെ രാത്രി പോലും നീണ്ട വരി നിന്നാണ് ഇവർ ഇതു കളിക്കാനായി കാത്തിരുന്നത്.

സ്റ്റുഡിയോ ബംഗീയാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. ഇത് ഒന്നിലേറെ പേർക്ക് ഒരേസമയം കളിക്കാവുന്ന ഓൺലൈൻ ഗെയിമാണ്. ഒറ്റയ്ക്കു കളിക്കാനും രണ്ടു കളിക്കാർ ചേർന്ന് ഏറ്റമുട്ടാനും ഈ ഗെയിമിൽ ഒപ്ഷനുകൾ ഉണ്ട്. ഏറ്റവും കൂടുതൽ പണം മുടക്കി നിർമ്മിച്ച ഗെയിമായിരുന്ന ഗ്രാന്റ് തെഫ്റ്റ് ഓട്ടോ ഫൈവിന്റെ എല്ലാ റെക്കോർഡുകളും പഴയങ്കഥയാക്കിയാണ് ഡെസ്റ്റ്‌നിയുടെ രംഗപ്രവേശം. നിർമ്മാണത്തിനും വിപണനത്തിനും 275 ദശലക്ഷം ഡോളർ ചെലവിട്ട ഈ ഗെയിം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.

വിപണിയിലെത്തി ആദ്യ ദിവസം തന്നെ 500 ദശലക്ഷം ഡോളർ വാരി മുടക്കിയതിലേറെ തിരിച്ചു പിടിച്ചിരുന്നു. ഗെയിം പുറത്തിറക്കുന്നതിനു മുന്നോടിയായി നിർമ്മാതാക്കൾ ലക്ഷ്യമിട്ടിരുന്നത് 25 ദശലക്ഷം കോപ്പികൾ വിറ്റ് ആദ്യ വർഷം തന്നെ ഒരു ശതകോടി ഡോളർ വരുമാനമുണ്ടാക്കാനായിരുന്നു. ഡെസ്റ്റ്‌നിയുടെ നിർമ്മാതാക്കളും സമാന രീതിയിൽ പണം കൊയ്യുമെന്ന പ്രതീക്ഷയിലാണ്. ആഗോള തലത്തിൽ വീഡിയോ ഗെയിം വിപണി പ്രതിവർഷം കൊയ്യുന്നത് 80 ശതകോടി ഡോളറാണ്.

ജൂലൈയിൽ 4.6 ദശലക്ഷം പേരാണ് ഡെസ്റ്റ്‌നി പരീക്ഷിച്ചത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രീ ഓർഡറുകൾ ലഭിച്ച ഗെയിം ആയി ഇതിനകം തന്നെ ഡെസ്റ്റിനി മാരി. കൂടാതെ 180 അവാർഡുകളും വാരിക്കൂട്ടിയിട്ടുണ്ട്. ഗെയിം സെന്റർ ശൃംഖലയായ ഗെയിം ഷോപ്പുകളുടെ മുന്നിൽ ഈ ഗെയിം പരീക്ഷിക്കാനെത്തിയവരുടെ നീണ്ട വരികളായിരുന്നു. ഇതിനകം തന്നെ ഗെയിം പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റാനും മികച്ച റിവ്യൂകൾ നേടാനും ഡെസ്റ്റിനിക്കായി. പിസി, എക്‌സ്‌ബോക്‌സ് വൺ, എക്‌സ്‌ബോക്‌സ് 360, പ്ലേസ്റ്റേഷൻ ഫോർ എന്നീ കൺസോളുകളിൽ ഡെസ്റ്റിനി കളിക്കാൻ 45 പൗണ്ട് ചെലവാക്കണം. ഓൺലൈനായി കളിക്കാൻ ഒരു വർഷത്തേക്ക് 35 പൗണ്ടും നൽകണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP