Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെലികോം കമ്പനികളോട് പ്രതികാരം തീർക്കുന്ന ' ക്രോവ് മാനാ'യി അക്ഷയ് കുമാർ മാറിയത് ഏറെ പണിപ്പെട്ട് തന്നെ; രജനീകാന്ത് ചിത്രം 2.0യിലെ അക്ഷയ് കുമാറിന്റെ മെയ്ക്കിങ് വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ

ടെലികോം കമ്പനികളോട് പ്രതികാരം തീർക്കുന്ന ' ക്രോവ് മാനാ'യി അക്ഷയ് കുമാർ മാറിയത് ഏറെ പണിപ്പെട്ട് തന്നെ; രജനീകാന്ത് ചിത്രം 2.0യിലെ അക്ഷയ് കുമാറിന്റെ മെയ്ക്കിങ് വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ

രാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഷങ്കർ ഒരുക്കുന്ന 2.0. രജനികാന്ത് നായകനാകുന്ന ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമാണ്. അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ മെയ്ക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടതോടെ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷകളും ഇരട്ടിച്ചിരിക്കുകയാണ്.

ജനങ്ങളുടെ മുഴുവൻ മൊബൈൽ ഫോണുകൾ തട്ടിയെടുത്ത് ടെലികോം കമ്പനികളോട് പ്രതികാരം തീർക്കുന്ന ' ക്രോവ് മാനാ'യി ആണ് അക്ഷയ് കുമാർ വേഷമിടുന്നത്. ക്രോവ് മാനായുള്ള അക്ഷയുടെ രൂപമാറ്റത്തിന്റെ മേക്കപ്പുകളാണ് വീഡിയോയിലുള്ളത്. വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.പ്രോസ്തറ്റിക്ക് മേക്കപ്പിലൂടെ ആ കഥാപാത്രമായി മാറുന്ന അക്ഷയ് കുമാറിന്റെ പ്രയത്നമാണ് വിഡിയോയിൽ.

ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. മൂവായിരത്തോളം സാങ്കേതിക പ്രവർത്തകർ ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതിൽ 1000 വിഎഫ്എക്‌സ് ആർടിസ്റ്റുകളും ഉൾപ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമി ജാക്‌സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
ചിട്ടി റോബോട്ടും ക്രോവും തമ്മിലെ സംഘട്ടന രംഗങ്ങളുമായെത്തിയ ട്രെയിലറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം 29 നാണ് റിലീസ് ചെയ്യുക.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP