Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ തീവണ്ടി ഈ ആഴ്‌ച്ചയെത്തും; ടോവിനോ ചിത്രത്തിന്റെ പ്രീ റീലിസ് പ്രൊമോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ഒടുവിൽ തീവണ്ടി ഈ ആഴ്‌ച്ചയെത്തും; ടോവിനോ ചിത്രത്തിന്റെ പ്രീ റീലിസ് പ്രൊമോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ടൊവീനോ തോമസ് നായകനാവുന്ന ചിത്രം തീവണ്ടി വെള്ളിയാഴ്ച റിലീസ് ചെയ്യും. നേരത്തെ രണ്ടു തവണ ചിത്രത്തിന്റെ റീലീസ് മാറ്റിയതിന് ശേഷമാണ് ചിത്രം തിയേറ്ററിലെക്കെത്തുന്നത്.റിലീസിന് മുന്നോടിയായി അണിയറ പ്രവർത്തകർ പുറത്തിറക്കിയ പ്രീ റിലീസ് പ്രൊമോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി.

ഒരു ചെയിൻ സ്‌മോക്കറുടെ കഥ പറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ് സംവിധാനം ചെയ്യുന്നത്. ആക്ഷേപ ഹാസ്യരൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ തൊഴിൽ രഹിതനായ ബിനീഷ് എന്ന യുവാവിനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ജീവിതത്തിലും വേഷത്തിലും തികച്ചും അലസത കാണിക്കുന്ന യുവാവാണ് ടൊവിനോ ചെയ്യുന്ന ബിനീഷ് എന്ന കഥാപാത്രം. വളരെ രസകരമായ മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്ന ബിനീഷിന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

സംയുക്ത മേനോനാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയാകുന്നത്. ഒരു വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. പകർന്നാട്ടം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗൗതം ശങ്കർ ആണ് ഛായഗ്രഹണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP