Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്തോഷ് പണ്ഡിറ്റിന് സിനിമക്ക് വേണ്ടി എല്ലാവരും ഒഴിഞ്ഞു കൊടുത്തോ? ഇന്നലെ റിലീസ് ചെയ്ത ഏക ചിത്രം സന്തോഷ് പണ്ഡിറ്റിന്റേത്; ഒറ്റദിവസം ഓടിയാൽ ലാഭമുറപ്പെന്ന് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റിന് സിനിമക്ക് വേണ്ടി എല്ലാവരും ഒഴിഞ്ഞു കൊടുത്തോ? ഇന്നലെ റിലീസ് ചെയ്ത ഏക ചിത്രം സന്തോഷ് പണ്ഡിറ്റിന്റേത്; ഒറ്റദിവസം ഓടിയാൽ ലാഭമുറപ്പെന്ന് പണ്ഡിറ്റ്

ഞ്ചു ലക്ഷം രൂപയ്ക്ക് സിനിമ ചെയ്ത് കോടികൾ വാരിയ സംവിധായകനും നിർമ്മാതവും നടനുമാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമ തിയേറ്ററിലെത്തിയപ്പോൾ മറ്റാരും പടം റിലീസ് ചെയ്തില്ല. ഈ വാരം മലയാളത്തിൽ നിന്ന് ശ്രദ്ധേയ റിലീസുകളില്ല. സന്തോഷ് പണ്ഡിറ്റിന്റെ ടിന്റുമോൻ എന്ന കോടീശ്വരനാണ് മലയാളത്തിൽ നിന്ന് റിലീസിനെത്തിയ ഏകചിത്രം.

അമിതാഭ് ബച്ചൻ നായകനായ തീൻ, മിയയുടെ തമിഴ് ചിത്രം ഒരു നാൾ കൂത്ത് എന്നിവ ഉൾപ്പെടെ നാല് മറുഭാഷ ചിത്രങ്ങളും തീയേറ്ററുകളിൽ എത്തി. കൺജറിങ് 2 ആണ് ഹോളിവുഡ് റിലീസ്. അതുകൊണ്ട് തന്നെ ബച്ചനൊപ്പമാണ് സന്തോഷ് പണ്ഡിറ്റിന്റെ ടിന്റുമോന്റെ മത്സരം. ഒറ്റ ദിവസം ഓടിയാൽ പോലും ലാഭം കിട്ടുമെന്നാണ് സന്തോഷ് പണ്ഡിറ്റ് തന്റെ സിനിമയെ കുറിച്ച് പറയുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ദിവസത്തിലേക്ക് സിനിമ കടക്കുമ്പോൾ ലാഭം കിട്ടിയിട്ടുണ്ടെന്ന് പ്രതീക്ഷിക്കാം.

കാളിദാസൻ കവിത എഴുതുന്നു എന്ന ചിത്രത്തിന് പിന്നാലെയാണ് തന്റെ അടുത്ത ചിത്രവുമായി സന്തോഷ് എത്തിയത്. മുൻ ചിത്രങ്ങളെ എന്നപോലെ ക്യാമറ ഒഴികെ മറ്റെല്ലാം ടിന്റുമോൻ എന്ന കോടീശ്വരനിലും കൈകാര്യം ചെയ്യുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം, ഗാന രചന, സംഗീതം, ആലാപനം, കല, നൃത്തം, സംഘട്ടനം, എഡിറ്റിങ്, മിക്‌സിഗം, പശ്ചാത്തല സംഗീതം, നിർമ്മാണ നിർവഹണം തുടങ്ങിയവയ്‌ക്കൊപ്പം ചിത്രത്തിലെ നടനും സന്തോഷ് പണ്ഡിറ്റ് തന്നെ.

കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് എന്ന സ്വയം പ്രഖ്യാപിത സൂപ്പർസ്റ്റാറിന്റെ രംഗപ്രവേശം. അതിന് ശേഷം സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛൻ എന്നീ ചിത്രങ്ങൾ ചെയ്തു. സൂര്യ നായകനായ അഞ്ജാനൊപ്പം റിലീസ് ചെയ്യാനിരുന്ന പണ്ഡിറ്റിന്റെ കാളിദാസൻ കവിതയെഴുതുന്നു എന്നതാണ് നാലമത്തെ ചിത്രം. നീലിമ നല്ല കുട്ടിയാണ് എന്ന മറ്റൊരു ചിത്രവും ഉടൻ റിലീസിന് തയ്യാറാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP