Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്തോഷ് പണ്ഡിറ്റ് വീണ്ടും എത്തിക്കഴിഞ്ഞു; ടിന്റുമോൻ എന്ന കോടീശ്വരന്റെ ഗാനം പുറത്തിറങ്ങി

സന്തോഷ് പണ്ഡിറ്റ് വീണ്ടും എത്തിക്കഴിഞ്ഞു; ടിന്റുമോൻ എന്ന കോടീശ്വരന്റെ ഗാനം പുറത്തിറങ്ങി

കാളിദാസൻ കവിത എഴുതുന്നു' എന്ന ചിത്രത്തിന് പിന്നാലെ തന്റെ അടുത്ത ചിത്രവുമായി സന്തോഷ് എത്തിക്കഴിഞ്ഞു. 'ടിന്റുമോൻ എന്ന കോടീശ്വരൻ' എന്നാണ് സിനിമയുടെ പേര്. സിനിമയിലെ ഗാനവും പുറത്തിറങ്ങി.മുൻ ചിത്രങ്ങളെ എന്നപോലെ ക്യാമറ ഒഴികെ മറ്റെല്ലാം കൈകാര്യം ചെയ്യുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. കഥ, തിരക്കഥ, സംവിധാനം, നിർമ്മാണം, ഗാന രചന, സംഗീതം, ആലാപനം, കല, നൃത്തം, സംഘട്ടനം, എഡിറ്റിങ്, മിക്‌സിഗം, പശ്ചാത്തല സംഗീതം, നിർമ്മാണ നിർവഹണം തുടങ്ങിയവയ്‌ക്കൊപ്പം ചിത്രത്തിലെ നടനും സന്തോഷ് പണ്ഡിറ്റ് തന്നെ.

കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് എന്ന സ്വയം പ്രഖ്യാപിത സൂപ്പർസ്റ്റാറിന്റെ രംഗപ്രവേശം. അതിന് ശേഷം സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛൻ എന്നീ ചിത്രങ്ങൾ ചെയ്തു. സൂര്യ നായകനായ അഞ്ജാനൊപ്പം റിലീസ് ചെയ്യാനിരുന്ന പണ്ഡിറ്റിന്റെ കാളിദാസൻ കവിതയെഴുതുന്നു എന്ന നാലമത്തെ ചിത്രം പലകാരണങ്ങൾ കൊണ്ടും റിലീസിങ് നീണ്ടു നീണ്ടു പോകുകയാണ്. കാരണം പണ്ഡിറ്റും പറയുന്നില്ല. റിലീസ് നീട്ടിവയ്ക്കുന്ന കാര്യം മാത്രം ഫേസ്‌ബുക്കിലൂടെ അറിയിക്കാറുണ്ട്

. ടിന്റു മോൻ എന്ന കോടീശ്വരൻ കൂടാതെ നീലിമ നല്ല കുട്ടിയാണ് എന്ന മറ്റൊരു ചിത്രം കൂടെ സന്തോഷ് ചെയ്യുന്നുണ്ട്. ഇതിന്റെയും ക്യാമറയൊഴികെ മറ്റെല്ലാം കൈകാര്യം ചെയ്യുന്നത് സന്തോഷ് തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP