Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' അത് സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും പറയാൻ കഴിയണം; അങ്ങനെ ആണുങ്ങൾ പറഞ്ഞാൽ കലാപമാകില്ലേ? തന്റെ സിനിമകൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം തന്നെയാകണം തന്റെ നിലപാട് എന്ന് വാശിപിടിക്കുന്നതിൽ അർഥമില്ലെന്നും ടൊവിനോ തോമസ്; ചുംബന സമരം പോലുള്ള മൂവ്മെന്റുകളെ താൻ അനുകൂലിക്കുന്നില്ലെന്നും നടൻ

'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' അത് സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും പറയാൻ കഴിയണം; അങ്ങനെ ആണുങ്ങൾ പറഞ്ഞാൽ കലാപമാകില്ലേ? തന്റെ സിനിമകൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം തന്നെയാകണം തന്റെ നിലപാട് എന്ന് വാശിപിടിക്കുന്നതിൽ അർഥമില്ലെന്നും ടൊവിനോ തോമസ്; ചുംബന സമരം പോലുള്ള മൂവ്മെന്റുകളെ താൻ അനുകൂലിക്കുന്നില്ലെന്നും നടൻ

മറുനാടൻ ഡെസ്‌ക്‌

തന്റെ സിനിമകൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം തന്നെയാകണം തന്റെ നിലപാട് എന്ന് വാശിപിടിക്കുന്നതിൽ അർഥമില്ലെന്ന് ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലെ ഒരു സംഭാഷണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ടൊവിനോ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ മനസ്സ് തുറന്നത്.

മായാനദിയിലെ ഏറെ ചർച്ച ചെയ്യപ്പെട്ട ഡയലോഗ് ആയിരുന്നു 'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്നത്. ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച അപർണ എന്ന കഥാപാത്രം ടൊവിനോ അവതരിപ്പിച്ച മാത്തനോട് പറയുന്ന സംഭാഷണമാണിത്. ഈ സംഭാഷണം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' എന്നത് സത്യവസ്ഥയാണ്. അത് സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും പറയാൻ കഴിയണം. പുരുഷൻ സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് പറഞ്ഞാൽ ഇവിടെ കലാപം ഉണ്ടാകില്ലേയെന്ന് ടൊവിനോ ചോദിച്ചു.ചുംബന സമരം പോലുള്ള മൂവ്മെന്റുകളെ താൻ അനുകൂലിക്കുന്നില്ല. രണ്ടുപേർ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ ചുംബിക്കാം. അതിനെ വിലക്കുറിച്ച് കാണുന്നതിൽ യോജിപ്പില്ല- ടൊവിനോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP