Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം ഒരുക്കാൻ അനൂപ് മേനോൻ; കഥയിലും കഥാപാത്രങ്ങളിലും വ്യത്യസ്തയുമായി ചിത്രം അടുത്തവർഷം

ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം ഒരുക്കാൻ അനൂപ് മേനോൻ; കഥയിലും കഥാപാത്രങ്ങളിലും വ്യത്യസ്തയുമായി ചിത്രം അടുത്തവർഷം

നൂപ് മേനോൻ, ജയസൂര്യ, വികെപ്രകാശ് കൂട്ടുകെട്ടിൽ ഒരുക്കിയ ട്രിവാൻഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം വരുന്നു. അനൂപ് മേനോൻ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആദ്യ ഭാഗത്തിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം. കൂടാതെ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളിലും വ്യത്യാസമുണ്ടാകുമെന്നാണ് അറിയുന്നത്.

ജയസൂര്യ, സൈജു കുറുപ്പ്, ഹണി റോസ്, തസ്‌നി ഖാൻ എന്നിവരാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അഭിനയിച്ചത്. എന്നാൽ രണ്ടാം ഭാഗത്തിൽ ഈ കഥാപാത്രങ്ങളിൽ മാറ്റമുണ്ടാകുമെന്നും അനൂപ് മേനോൻ പറയുന്നു.

ഏറെ പുതുമകളോടെയായിരുന്നു ആദ്യ ഭാഗം ചിത്രം പുറത്തിറങ്ങിയത്. അനൂപ് മേനോനായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും അനൂപ് മേനോൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

ആദ്യ ഭാഗത്തിൽ ലോഡ്ജിന്റെ ഉടമസ്ഥനായ രവി ശങ്കറെ അവതരിപ്പിച്ച അനൂപ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.  ആദ്യ ഭാഗത്തിലെ താരങ്ങളിൽ ചിലർ ഉണ്ടാവുമെന്നും വി.കെ.പ്രകാശ് പറഞ്ഞു. താരങ്ങളുടെ എണ്ണം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളത്ത് തന്നെ ആയിരിക്കും ട്രിവാൻഡ്രം ലോഡ്ജ്. എന്നാൽ ഹോട്ടൽ ഉടമസ്ഥന്റെ വേഷത്തിലാവില്ല അനൂപ് രണ്ടാം ഭാഗത്തിൽ എത്തുക. അടുത്ത വർഷത്തോടെ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതി.

നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന പാവ എന്ന ചിത്രത്തിന്റെ തിരക്കിലാണ് അനൂപ് മേനോൻ. ഈ ചിത്രത്തിന് ശേഷമാണ് പുതിയ ചിത്രത്തിന്റെ പണി ആരംഭിക്കുകയുള്ളൂ. പ്രേക്ഷക ശ്രദ്ധ നേടിയ ബ്യൂട്ടിഫുളിന് ശേഷം അനൂപ് മേനോൻ, ജയസൂര്യ, വികെപി കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP