Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൂസിഫറിലെ കണ്ടെയ്നർ സ്ഫോടന രംഗം ഗ്രാഫിക്‌സ് ഉപയോഗിക്കാതെ യഥാർത്ഥത്തിൽ ചിത്രീകരിച്ചത്; സിനിമയിൽ ഏറ്റവും ചെലവേറിയതും അപകടമേറിയതുമായ രംഗം പിറന്നത് എങ്ങനെയെന്ന് കാണാം

ലൂസിഫറിലെ കണ്ടെയ്നർ സ്ഫോടന രംഗം ഗ്രാഫിക്‌സ് ഉപയോഗിക്കാതെ യഥാർത്ഥത്തിൽ ചിത്രീകരിച്ചത്; സിനിമയിൽ ഏറ്റവും ചെലവേറിയതും അപകടമേറിയതുമായ രംഗം പിറന്നത് എങ്ങനെയെന്ന് കാണാം

ലൂസിഫർ സൂപ്പർ ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇപ്പോൾ ലൂസിഫറിലെ ഏറ്റവും അപകടംപിടിച്ച രംഗങ്ങളിൽ ഒന്നിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കണ്ടെയ്‌നർ ലോറികൾ അപകടത്തിൽ തകരുന്ന സീനിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

കണ്ടെയ്നർ ലോറികൾ മറിയുന്നതും സ്ഫോടനത്തിൽ തകരുന്നതുമായ രംഗത്തിന്റെ ഷൂട്ടിങ് വേളയാണ് വീഡിയോയിൽ ഉള്ളത്. എമ്പുരാനെ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ. നൂറു കണക്കിന് വരുന്ന അണിയറ പ്രവർത്തകരേയും ദൃശ്യങ്ങളിൽ കാണാം. പൃഥ്വിരാജും സ്റ്റണ്ട് ഡയറക്ടർ സിൽവയുടെയും നേതൃത്വത്തിലാണ് രംഗം ചിത്രീകരിച്ചത്.

സിനിമയിൽ ഏറ്റവും ചെലവേറിയതും അപകടമേറിയതുമായ രംഗമാണിത്. സാധാരണയായി ഇത്തരം സ്ഫോടന രംഗങ്ങൾ ഗ്രാഫിക്സിലൂടെ ചെയ്യുകയാണ് മലയാളസിനിമയിൽ പതിവ്. എന്നാൽ ഇതെല്ലാം യഥാർത്ഥത്തിൽ ചിത്രീകരിക്കണമെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഇതിനെ പിന്തുണച്ചെന്നും പൃഥ്വി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP