Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമയിൽ അവസരം നൽകിയ സംവിധായകൻ പ്രത്യുപകാരമായി ആവശ്യപ്പെട്ടത് തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന്; സിനിമയിലെ പല പ്രമുഖരും നടിമാരോട് കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നവർ; കാസ്റ്റിങ് കൗച്ചിൽ വിവാദ വെളിപ്പെടുത്തലുമായി ദേശീയ പുരസ്‌ക്കാര ജേതാവ് ഉഷ യാദവ്

സിനിമയിൽ അവസരം നൽകിയ സംവിധായകൻ പ്രത്യുപകാരമായി ആവശ്യപ്പെട്ടത് തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന്; സിനിമയിലെ പല പ്രമുഖരും നടിമാരോട് കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നവർ; കാസ്റ്റിങ് കൗച്ചിൽ വിവാദ വെളിപ്പെടുത്തലുമായി ദേശീയ പുരസ്‌ക്കാര ജേതാവ് ഉഷ യാദവ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സിനിമയിലെ പല പ്രമുഖരും നടിമാരോട് കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നവരാണെന്ന വെളിപ്പെടുത്തലുമായി ദേശീയവാർഡ് ജേതാവ് ഉഷ യാദവ്. നടിമാരെ ശാരീരിക ചൂഷണം നടത്തുന്ന കാസ്റ്റിങ് കൗച്ചിങ് വൻ വിവാദമായിരിക്കെയാണ് ദേശീയ പുരസ്‌ക്കാര ജേതാവും മറാത്തി താരവുമായ ഉഷ യാദവ് ബിബിസി ചാനൽ നടത്തിയ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പ്രമുഖ നടി രാധികാ ആപ്തേയും ഡോക്യുമെന്ററിയിൽ തുറന്നടിക്കുന്നുണ്ട്.

'ഒരിക്കൽ ഒരു സിനിമയിൽ തനിക്കൊരു അവസരം ലഭിച്ചു. ഈ സഹായത്തിന് എന്തു പ്രതിഫലം ഞാൻ നൽകുമെന്നാണ് സംവിധായകന് അറിയേണ്ടിയിരുന്നത്. എന്നാൽ പ്രത്യുപകാരം നൽകാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ പണം വേണ്ട തനിക്കൊപ്പം കിടക്ക പങ്കിട്ടാൽ മാത്രം മതിയെന്നായിരുന്നു അയാളുടെ നിലപാടെന്ന് ഉഷായാദവ് പറയുന്നു. 'ബോളിവുഡ് ഡാർക്ക് സീക്രട്ട്സ്' എന്ന ബിബിസി ചാനൽ നടത്തിയ ഡോക്യുമെന്ററിയിലാണ് ഉഷായാദവിന്റെ വെളിപ്പെടുത്തൽ.

ബോളിവുഡിൽ സിംഹാസനങ്ങളിൽ വാഴുന്ന ചിലരുണ്ട്. അവർക്ക് ഇത്തരം വിഷയത്തിൽ വ്യക്തമായ പങ്കുണ്ട്. ഇവിടെ പലർക്കും അവർ ദൈവങ്ങളാണ്. ശക്തരാണ്. വായ് തുറന്നാൽ പിന്നെ കരിയർ ഉണ്ടാകില്ല എന്നാണ് ഭീഷണിയെന്ന് രാധികാ ആപ്തേ പറയുന്നു. കാസ്റ്റിങ് ക്രൗച്ചിങ് വലിയ വിവാദമായി മാറാൻ കാരണമായത് തെലുങ്ക് നടി ശ്രീ റെഡ്ഡിയുടെ ചില വെളിപ്പെടുത്തലുകളാണ്. ഹൈദരാബാദ് ഫിലിം ചേംബറിന് മുന്നിൽ അർദ്ധനഗ്്നയായാണ് ഇതിനെതിരേ അവർ പ്രതികരിച്ചത്. നടിയെ മാ മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ ആജീവനാന്തം വിലക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.

കാസ്റ്റിങ് ക്രൗച്ചിങ് ചൂഷണമല്ലെന്നും അത് പെൺകുട്ടികൾക്ക് വരുമാനം നൽകുന്ന പരിപാടിയാണെന്നും ബോളിവുഡ് നൃത്ത സംവിധായിക സരോജ്ഖാൻ പറഞ്ഞത് വലിയ വിവാദമായിരുന്നു. പ്രസ്താവന പിൻ വലിച്ച് സരോജ്ഖാൻ മാപ്പു പറയുകയും ചെയ്തിരുന്നു. അതേസമയം കാസ്റ്റിങ് ക്രൗച്ചിങ് കൊണ്ട് നടിമാർക്ക് നേട്ടം ഉണ്ടാക്കാൻ കഴിയില്ലെന്നും കിടക്കണമെന്ന് പറയുന്നവരോട് നോ പറയാൻ നടിമാർക്ക് അവകാശമുണ്ടെന്നുമാണ് കമൽഹാസനെ പോലെയുള്ളവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP