Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളക്കടത്തുകാരൻ ഫയാസിന്റെ അടുപ്പക്കാരിയെന്ന പേരുദോഷം മാറ്റാൻ ഉറച്ച് ഉത്തര ഉണ്ണി; നടി ഇനി സംവിധായികയുടെ വേഷത്തിൽ

കള്ളക്കടത്തുകാരൻ ഫയാസിന്റെ അടുപ്പക്കാരിയെന്ന പേരുദോഷം മാറ്റാൻ ഉറച്ച് ഉത്തര ഉണ്ണി; നടി ഇനി സംവിധായികയുടെ വേഷത്തിൽ

രു പേര് ദോഷം വന്നാൽ അത്ര പെട്ടെന്നൊന്നും മാറില്ലെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ അതും പറഞ്ഞ് അജ്ഞാതവാസത്തിന് പോകാനൊന്നും തന്നെ കിട്ടില്ലെന്ന നിലപാടിലാണ് യുവനടിയും നർത്തകിയുമായ ഉത്തര ഉണ്ണി. നടിയും എഴുത്തുകാരിയുമായ സാക്ഷാൽ ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര. കള്ളക്കടത്തുകാരൻ ഫയാസുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഉത്തരക്കെതിരെ പ്രചാരണങ്ങളുണ്ടായത്. മലയാളത്തിലെ പല സിനിമാക്കാരുമായും ഫയാസിന് ബന്ധമുണ്ടെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ തനിക്കുണ്ടായ പേര് ദോഷം ഇല്ലാതാക്കാൻ പുതിയൊരു വഴി തേടുകയാണ് ഉത്തര എന്നാണ് തോന്നുന്നത്. സംവിധായികയുടെ കുപ്പായമണിഞ്ഞു കൊണ്ടാണ് ഉത്തര പുതിയ ഇമേജ് സൃഷ്ടിക്കാനൊരുങ്ങുന്നത്. ഇടവപ്പാതി എന്ന ലെനിൽ രാജേന്ദ്രൻ ചിത്രമായ ഇടവപ്പാതിയിലാണ് ഉത്തര ആദ്യമായി അഭിനയിച്ചത്. സംവിധാനത്തെ തമാശക്കളിയായല്ല ഉത്തര കാണുന്നത് കേട്ടോ.. പുള്ളിക്കാരി അടുത്തിടെ സംവിധാനം ചെയ്ത ഒരു ഷോർട്ട്ഫിലിമിന് ദൃശ്യ അവാർഡ് ലഭിച്ചിരുന്നു. രണ്ടാംവരവ് എന്ന് പേരിട്ടിരിക്കുന്ന ഈ ഷോർട്ട്ഫിലിം ഹൊററാണ് കേട്ടോ.. സംവിധായകൻ ഹരിഹരനെപ്പോലുള്ളവർ തന്റെ സംവിധാനസംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഉത്തര അടുത്തിടെ ഒരു ഇന്റർവ്യൂവിൽ പറയുകയും ചെയ്തിട്ടുണ്ട്. അഭിനയത്തേക്കാൾ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നുവത്രെ അദ്ദേഹത്തിന്റെ ഉപദേശം. 

സോളാർ കേസിലെ പ്രതികളായ സരിത നായർ , ബിജു രാധാകൃഷ്ണൻ എന്നിവരുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പുറത്ത് ഉത്തരയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ടീം സോളാറിന്റെ ബ്രാൻഡ് അംബാസിഡറാണെന്നവകാശപ്പെട്ട് കൊണ്ട് തന്റെ ഫേസ്‌ബുക്ക് പേജിൽ ഉത്തര പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് നടിയെ കുടുക്കിയത്. സരിതയ്ക്കും ബിജുവിനുമൊപ്പം ചെന്നൈയിൽ നിന്ന് ഇവർ കേരളത്തിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും ആരോപണമുയർന്നിരുന്നു.

ഇത്തരത്തിലുള്ള ചീത്തപ്പേരുകളെല്ലാം സംവിധാനമെന്ന ഗൗരവമുള്ള പ്രവൃത്തി ചെയ്തു കൊണ്ട് ഇല്ലാതാക്കാമെന്നാണോ ഉത്തര വിചാരിക്കുന്നത്..? സംവിധായികയ്ക്ക് നേരെ ആരോപണമുന്നയിക്കാൻ ആരും ധൈര്യപ്പെടില്ലെന്ന ചേതോവികാരമാണോ ഉത്തരയെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് കാത്തിരുന്നു കാണാം. ആരോപണങ്ങൾ തന്റെ മകളെ കൂടുതൽ ബോൾഡാക്കിയെന്ന് ഊർമിള ഉണ്ണി ഒരിക്കൽ പറഞ്ഞിരുന്നു. തന്റെ പ്രശസ്തി വർധിപ്പിക്കാൻ ആരോപണങ്ങൾ സഹായിച്ചുവെന്നാണ് അന്ന് ഉത്തര ആരോപണങ്ങളോട് പ്രതികരിച്ചിരുന്നത്. എന്നാൽ ടീം സോളാറിന്റെ ഫോട്ടോഷൂട്ടിൽ താൻ പങ്കെടുത്തിരുന്നുവെന്ന് ഉത്തര വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP