Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമുക്ക് രാജേഷിനെ നമ്മളോട് ചേർത്ത് നിർത്താം, നല്ല സിനിമകളിലൂടെ ഓർമ്മിച്ചുകൊണ്ടേ ഇരിക്കാം! സംവിധായകൻ രാജേഷ് പിള്ളയുടെ ചരമദിനത്തിൽ ഉയരെയുടെ പോസ്റ്റർ പുറത്തിറക്കി മഞ്ജുവാര്യർ; ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ ആസിഫും ടോവിനോയും പാർവ്വതിയും ഒന്നിക്കും

നമുക്ക് രാജേഷിനെ നമ്മളോട് ചേർത്ത് നിർത്താം, നല്ല സിനിമകളിലൂടെ ഓർമ്മിച്ചുകൊണ്ടേ ഇരിക്കാം! സംവിധായകൻ രാജേഷ് പിള്ളയുടെ ചരമദിനത്തിൽ ഉയരെയുടെ പോസ്റ്റർ പുറത്തിറക്കി മഞ്ജുവാര്യർ; ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ ആസിഫും ടോവിനോയും പാർവ്വതിയും ഒന്നിക്കും

സിഫ് അലിയും പാർവതിയും ടൊവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന 'ഉയരെ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത്. മൺമറഞ്ഞു പോയ സംവിധായകൻ രാജേഷ് പിള്ളയുടെ ചരമദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ മഞ്ജു വാര്യരാണ് ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ടിരിക്കുന്നത്..

പോസ്റ്ററിനൊപ്പം ഹൃദയഭേദകമായ ഒരു കുറിപ്പും മഞ്ജു പങ്കുവച്ചു

മഞ്ജുവിന്റെ കുറിപ്പ വായിക്കാം:

'കടന്നു വന്ന വഴികളിൽ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകളെ വേദനയോടെ അല്ലാതെ ഓർമിക്കുവാൻ കഴിയാറില്ല. മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഫെബ്രുവരി ഇരുപത്തി ഏഴിനാണ് നമുക്ക് രാജേഷ് പിള്ള എന്ന ആ അമൂല്യ കലാകാരനെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ വേട്ടയുടെ സഹസംവിധായകൻ മനു അശോകൻ അദ്ദേഹത്തിന് സ്വന്തം സഹോദരൻ തന്നെ ആയിരുന്നു. സ്വതന്ത്ര സംവിധായകൻ ആയി മനു വളരുന്നത് കാണാൻ രാജേഷ് വളരെ ആഗ്രഹിച്ചിരുന്നു.

'ഉയരെ' എന്ന സിനിമയിലൂടെ മനു സ്വാതന്ത്രസംവിധായകനായി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. തന്റെ ഗുരുവിന് , അദ്ദേഹത്തിന്റെ ഓർമ ദിവസത്തിൽ ഇങ്ങനെ ഒരു സ്മരണാഞ്ജലി നൽകുന്നത് അതുകൊണ്ട് തന്നെ വിലമതിക്കാൻ ആവാത്ത ഒന്നാകുന്നു. ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കു വെക്കട്ടെ, ഉയരെയുടെ ഫസ്റ്റ് ലുക്ക് ഒഫീഷ്യൽ പോസ്റ്റർ.

ഒരുപാട് നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്?ഷൻസിന്റെ അമരക്കാരൻ പി.വി.ഗംഗാധാരൻ സാറിന്റെ മൂന്നു പെണ്മക്കൾ സിനിമ നിർമ്മാണത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. എസ്.ക്യൂബ് ഫിലിംസിനും, പ്രിയപ്പെട്ട മനുവിനും, ക്യാമറക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇനിയും നമുക്ക് രാജേഷിനെ നമ്മളോട് ചേർത്ത് നിർത്താം, നല്ല സിനിമകളിലൂടെ ഓർമ്മിച്ചുകൊണ്ടേ ഇരിക്കാം!'മഞ്ജു പറഞ്ഞു.

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെൺകുട്ടിയായാണ് പാർവതി ചിത്രത്തിൽ എത്തുക. പാർവതിയുടെ അച്ഛന്റെ വേഷത്തിൽ രഞ്ജി പണിക്കർ എത്തുന്നു. പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയുംബോബിയും ചേർന്നാണ്.

മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. കൊച്ചി, മുംബൈ, ആഗ്ര എന്നിവടങ്ങളാണ് ലൊക്കേഷൻ. ആഗ്രയിലെ ടവലൃീല െ(ഷീറോസ്) പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്. കല്പക ഫിലിംസ് വിതരണം.

പല്ലവി എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ പാർവ്വതി അവതരിപ്പിക്കുന്നത്. കഥാപാത്രമാകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാർവ്വതി ആഗ്രയിലെ 'ഷീറോസ്' കഫെയിൽ എത്തിയിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകളാണ് ഇതിന്റെ നടത്തിപ്പുകാർ. അവരുടെ ജീവിതം പഠിക്കാനായാണ് പാർവ്വതി ഷീറോസിൽ എത്തിയത്. ''ഷീറോസിൽ നിന്നും കിട്ടിയ പിന്തുണയ്ക്കും അനുഗ്രഹത്തിനും അകമഴിഞ്ഞ നന്ദിയുണ്ട്. ആസിഡ് ആക്രമണത്തിൽ ജീവൻ വെടിഞ്ഞവർ പലരുണ്ടെങ്കിലും അതിലെ അതിജീവിച്ചവരാണ് കൂടുതൽ. അത്തരത്തിൽ ഉള്ള ദൃഢവിശ്വാസത്തിലും തകർക്കാൻ പറ്റാത്ത വിശ്വാസത്തിലും നിന്നും പിറന്നതാണ് പല്ലവി. ഈ ശക്തിയെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ കിട്ടിയ അവസരത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു'', പാർവ്വതി ഫേസ്‌ബുക്കിൽ കുറിച്ചു.
ഷീറോസും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്.

മുൻപ് ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ടൊവിനോ റിലീസ് ചെയ്തിരുന്നു
2016 ഫെബ്രുവരി 27നാണ് കരൾ സംബന്ധമായ രോഗം ബാധിച്ച് രാജേഷ് പിള്ള മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP