Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചിത്രം തിയേറ്ററിലെത്തി രണ്ടാം ദിവസം തന്നെ വ്യാജനിറക്കി തമിഴ് റോക്കേഴസ്; ധനുഷ് ചിത്രം ചോർന്നതോടെ പൈറസി സൈറ്റുകൾക്ക് കടിഞ്ഞാണിടാൻ പ്രത്യേക സംഘത്തെ ഒരുക്കുമെന്ന് വിശാൽ; വ്യാജനിറങ്ങിയിട്ടും ബോക്‌സ്ഓഫീസിൽ ഹിറ്റ് തീർത്ത് വാടാ ചെന്നൈ

ചിത്രം തിയേറ്ററിലെത്തി രണ്ടാം ദിവസം തന്നെ വ്യാജനിറക്കി തമിഴ് റോക്കേഴസ്; ധനുഷ് ചിത്രം ചോർന്നതോടെ പൈറസി സൈറ്റുകൾക്ക് കടിഞ്ഞാണിടാൻ പ്രത്യേക സംഘത്തെ ഒരുക്കുമെന്ന് വിശാൽ; വ്യാജനിറങ്ങിയിട്ടും ബോക്‌സ്ഓഫീസിൽ ഹിറ്റ് തീർത്ത് വാടാ ചെന്നൈ

നുഷ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വെട്രിമാരൻ രചനയും സംവിധാനവും നിർവഹിച്ച സിനിമ വട ചെന്നൈയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ.ചിത്രം തീയറ്ററിലെത്തി ഒരു ദിവസത്തിനുള്ളിൽ തന്നെ വ്യാജൻ ഓൺലൈനിൽ എത്തിയത്. തമിഴ്‌റോക്കേഴ്‌സ് എന്ന വെബ് സൈറ്റിലാണ് ചിത്രത്തിന്റെ സ്‌ക്രീൻ പതിപ്പുള്ളത്.

സംഭവത്തിൽ പ്രതിഷേധിച്ച് നടൻ വിശാൽ രംഗത്ത് എത്തി. ഓൺലൈൻ പൈറസി സൈറ്റുകൾക്ക് കടിഞ്ഞാണിടാൻ പ്രത്യേക സംഘത്തെ തന്നെ ഒരുക്കുമെന്ന് വിശാൽ പറഞ്ഞുദശീയതലത്തിലെ കാരംസ് കളിക്കാരനായിട്ടാണ് ധനുഷ് അഭിനയിക്കുന്നത്. വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതമാണ് സിനിമ പറയുന്നത്.

സമുദ്രക്കനി, ആൻഡ്രിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വേൽരാജ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രസംയോജനം നിർവഹിക്കുന്നത് ജി ബി വെങ്കടേഷ് ആണ്.ബുധനാഴ്ച ആണ് ചി്ത്രം റിലീസിന് എത്തിയത്. ആദ്യദിനം പിന്നിടുമ്പോൾ റിലീസ് കേന്ദ്രങ്ങളിൽ നിന്നെന്നാം വലിയ മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിക്കുന്നത്. വ്യാജൻ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് വിവരം.

തമിഴ്‌നാട്ടിൽ മാത്രം 350ൽ ഏറെ സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഇതിൽ ഒരു പ്രധാന കളക്ഷൻ കേന്ദ്രമായ ചെന്നൈ നഗരത്തിൽ നിന്ന് മാത്രം ചിത്രം റിലീസ് ദിനത്തിൽ നേടിയത് 80 മുതൽ 90 ലക്ഷം വരെയാണെന്ന് വിവിധ ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങൾക്കൊപ്പം യുഎസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നതെന്ന് ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. റിലീസിന് തലേദിവസം നടന്ന പ്രീമിയർ ഷോകളും ആദ്യദിന കളക്ഷനുമായി യുഎസിൽ നിന്ന് മാത്രം ചിത്രം ലക്ഷം ഡോളറിനടുത്ത് എത്തിയിട്ടുണ്ടെന്നും (73 ലക്ഷം രൂപ) റിപ്പോർട്ടുണ്ട്.

കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമാ ലോകത്തിന്റെ പേടിസ്വപ്നമാണ് തമിൾ റോക്കേഴ്സ്. ഇവരെ കണ്ടുപിടിക്കാനും ഈ വെബ്സൈറ്റ് ഇല്ലാതാക്കി പൈറസി തടുക്കാനും സിനിമാ മേഖല ശ്രമം തുടങ്ങിയിട്ട് നാളേറെയായി. ഒട്ടുമിക്ക എല്ലാ ഓൺലൈൻ പൈറസി സംഘത്തെയും കണ്ടുപിടിച്ച് പൈറസി തടുക്കാൻ സാധിച്ചെങ്കിലും തമിൾ റോക്കേഴ്സിനെതിരെ ഒന്നും ചെയ്യാൻ ഈ ആന്റി പൈറസി ടീമിനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP