Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ ഭർത്താവ് ബാബുരാജ് കൂടി ചേർന്ന കമ്മിറ്റിയാണ് ദിലീപിനെ തിരിച്ചെടുത്തതെങ്കിലും അതുതെറ്റാണ്; ഡബ്ല്യുസിസി അംഗങ്ങൾ 'അമ്മ' ജനറൽ ബോഡിയിൽ നിന്ന് മാറി നിന്നതും ശരിയായില്ല; ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താനെന്നും വാണി വിശ്വനാഥ്

എന്റെ ഭർത്താവ് ബാബുരാജ് കൂടി ചേർന്ന കമ്മിറ്റിയാണ് ദിലീപിനെ തിരിച്ചെടുത്തതെങ്കിലും അതുതെറ്റാണ്; ഡബ്ല്യുസിസി അംഗങ്ങൾ 'അമ്മ' ജനറൽ ബോഡിയിൽ നിന്ന് മാറി നിന്നതും ശരിയായില്ല; ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താനെന്നും വാണി വിശ്വനാഥ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എഎംഎംഎയുടെ (അമ്മ) തീരുമാനം ഒരു തരത്തിലു അംഗീകരിക്കാൻ കഴിയില്ലെന്ന് വാണി വിശ്വനാഥ്.അഭിപ്രായപ്പെട്ടു. കേസിൽ നിന്ന് കുറ്റ വിമുക്തനാക്കിയതിനു ശേഷം ദിലീപിനെ സംഘടനയിലേയ്ക്ക് തിരിച്ചെടുത്താൽ മതിയായിരുന്നു. പുതിയ നേതൃത്വത്തിന്റെ തീരുമാനം ഒരിക്കലും അംഗീകരിക്കാൻ ആകില്ലെന്നും വാണി അഭിമുഖത്തിൽ പറഞ്ഞു. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

വനിത സംഘടനയ്ക്ക് നേരേയും താരം വിമർശനം ഉന്നയിച്ചു. ഞായറാഴ്ച ചേർന്ന ജനറൽ ബോഡി യോഗത്തിൽ വനിത സംഘടനയിലെ അംഗങ്ങൾ പങ്കെടുക്കണമായിരുന്നു. ഈ യോഗത്തിൽ നിന്ന് ഡബ്യൂസിസി അംഗങ്ങൾ മാറി നിന്നത് ശരിയായില്ലെന്നും താരം കുറ്റപ്പെടുത്തി. നമുക്ക് ഒരു പ്രശ്‌നം ഉണ്ടായാൽ അത് അതിന്റേതായ സ്ഥലത്ത് നിന്നു കൊണ്ട് തന്നെ സംസാരിക്കണം. ഒരു പക്ഷെ യോഗത്തിൽ ഈ കാര്യം നടിമാർ ഉന്നയിച്ചിരുന്നുവെങ്കിൽ പ്രശ്‌നം ഇത്രത്തോളം രൂക്ഷമാകുകയില്ലായിരുന്നെന്നും വാണി പറഞ്ഞു.കൂടാതെ നടിയോടൊപ്പമാണ് താനും എന്നും താരം പറഞ്ഞു.

ഭർത്താവ് ബാബു രാജും അംഗമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിന്റെ മടങ്ങി വരവിന് കളമൊരുക്കി കൊടുത്തത്. ഇതിനെതിരേയും താരം പ്രതികരിച്ചിട്ടുണ്ട്. തന്റെ ഭർത്താവും ചേർന്നാണ് ദിലീപിനെ തിരിച്ചെടുത്തതെങ്കിൽ ആ തീരുമാനം തെറ്റാണ്. ഈ വിഷയത്തിൽ കുടുംബമെന്നോ ഭർത്താവെന്നോ ഒന്നുമില്ലെന്ന് താരം പറഞ്ഞു. വിഷയം ഒന്നു കൂടി ചർച്ച ചെയ്യണമായിരുന്നു എന്നും താരം പറയുന്നുണ്ട്.

ഇനി നടക്കാൻ പോകുന്ന സംഘടനയുടെ യോഗത്തിൽ താൻ ഉറപ്പായും പങ്കെടുക്കുമെന്നും താരം പറഞ്ഞു. കഴിഞ്ഞ യോഗ സമയത്ത് താൻ ചെന്നൈയിലായിരുന്നു. അതിനാലാണ് തനിക്ക് എത്തിച്ചേരാൻ കഴിയാത്തതെന്നും താരം പറഞ്ഞു. ഇനി ചേരുന്ന യോഗത്തിൽ താൻ ഈ പ്രശ്‌നങ്ങളെ കുറിച്ച് ചോദ്യം ഉന്നയിക്കുക തന്നെ ചെയ്യുമെന്നും വാണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP