Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിക്രമിന്റെ മകന്റ അരങ്ങേറ്റ ചിത്രത്തിന്റെ പ്രിവ്യൂ കണ്ട നിർമ്മാതാക്കൾക്ക് ബോധിച്ചില്ല; തെലുങ്കിലെ ഹിറ്റ് ചിത്രം അർജ്ജുൻ റെഡ്ഡിയുടെ തമിഴ് റിമേക്കിൽ നിന്നും സംവിധായകനെ മാറ്റി റിഷൂട്ട് ചെയ്യാൻ നിർമ്മാതാക്കൾ; ധ്രുവ് വിക്രമിന്റെ ചിത്രത്തിന്റെ പുതിയ സംവിധായകൻ ആരെന്ന ചോദ്യവുമായി ആരാധകർ

വിക്രമിന്റെ മകന്റ അരങ്ങേറ്റ ചിത്രത്തിന്റെ പ്രിവ്യൂ കണ്ട നിർമ്മാതാക്കൾക്ക് ബോധിച്ചില്ല; തെലുങ്കിലെ ഹിറ്റ് ചിത്രം അർജ്ജുൻ റെഡ്ഡിയുടെ തമിഴ് റിമേക്കിൽ നിന്നും സംവിധായകനെ മാറ്റി റിഷൂട്ട് ചെയ്യാൻ നിർമ്മാതാക്കൾ; ധ്രുവ് വിക്രമിന്റെ ചിത്രത്തിന്റെ പുതിയ സംവിധായകൻ ആരെന്ന ചോദ്യവുമായി ആരാധകർ

പ്രശസ്ത നടൻ ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന ചിത്രമായിരുന്നു വർമ. തെലുങ്കിൽ വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയും തകർത്തഭിനയിച്ച ഹിറ്റ് ചിത്രം 'അർജ്ജുൻ റെഡ്ഡി'യുടെ തമിഴ് പതിപ്പായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഞെട്ടിക്കുന്ന തീരുമാനവുമായി നിർമ്മാതാക്കളെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനെയും അണിയറപ്രവർത്തകരെയും മാറ്റി റിഷൂട്ട് ചെയ്യാനാണ് നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

പ്രിവ്യൂ കണ്ട ഇ ഫോർ എന്റർടെയിന്മെന്റ് നിർമ്മാതാക്കൾക്ക് ചിത്രം ബോധിച്ചില്ലെന്നും അതിനാൽ പൂർണമായും റീഷൂട്ട് ചെയ്യാനാണ് തീരുമാനമെന്നും നിർമ്മാതാക്കൾ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.നായകനെ നിലനിറുത്തി സംവിധായകനെയും ചില അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും മാറ്റി പൂർണമായും റീഷൂട്ട് ചെയ്യാൻ തീരുമാനിച്ചെന്നും തെലുങ്കു പതിപ്പിന്റെ തനിമ ചോരാതെ തമിഴിൽ ചിത്രം മികവോടെ അവതരിപ്പിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.

ധ്രുവ് തന്നെയാവും നായകൻ എന്ന് പറയുന്നുണ്ടെങ്കിലും സംവിധായകനും മറ്റു താരങ്ങളും ആരെന്നുള്ള വിവരം വഴിയേ അറിയിക്കാമെന്നാണ് പറയുന്നത്. വർമ്മയുടെ പോസ്റ്ററും ട്രെയിലറും പാട്ടുകളും വൻഹിറ്റായിരുന്നു. ബാല മാറുമ്പോൾ ഏതു സംവിധായകനാണ് പുതുതായി എത്തുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

നേരത്തേ ബാലാ ബി സ്റ്റുഡിയോയും ചേർന്നായിരുന്നു ചിത്രം നിർമ്മിക്കാനിരുന്നത്. എന്നാൽ പിന്നീട് ഇ-4 എന്റർടെയിന്മെന്റ്‌സ് മാത്രമായി ചിത്രം നിർമ്മിക്കുകയായിരുന്നു. എസ്ര, ഗോദ തുടങ്ങിയ മലയാള സിനിമകൾ നിർമ്മിച്ചവരാണ് ഇ ഫോർ എന്റർടെയിന്മെന്റ്്. ഫെബുവരി 14 ന് റിലീസ് ചെയ്യുന്നമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. നടൻ വിക്രമിന്റെ മകൻ ധ്രുവിന്റെ ആദ്യ ചിത്രമാണ് വർമ്മ.

ധ്രുവിനെ കൂടാതെ മേഘ, റെയ്‌സ് വിത്സൺ, ഈശ്വരി റാവൂ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് സിനിമയുടെ ചരിത്രത്തിൽ തന്നെ വൻ ചലനമായിരുന്നു അർജുൻ റെഡ്ഡി സൃഷ്ടിച്ചത്. അഞ്ചു കോടി മുതൽ മുടക്കിലെടുത്ത ചിത്രം ബോക്സ് ഓഫീസിൽ അറുപത്തിയഞ്ചു കോടി ലാഭം കൊയ്തിരുന്നു. ഹിന്ദിയിലും ചിത്രം എത്തുന്നുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP