Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബിൾ റോളിൽ ജയസൂര്യ; മങ്കി പെൻ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വച്ച് വിജയ് ബാബു; ഹോം എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നല്കുന്നത്

ഡബിൾ റോളിൽ ജയസൂര്യ; മങ്കി പെൻ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വച്ച് വിജയ് ബാബു; ഹോം എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നല്കുന്നത്

വിജയ് ബാബു ജയസൂര്യ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം വീണ്ടുമെത്തുന്നു.മികച്ച തീയേറ്റർ വിജയം നേടിയ ആട്-2ന് ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ജയസൂര്യയെ നായകനാക്കി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്‌സ് ആൻഡ് മങ്കിപെന്നിന്റെ സംവിധായകരിൽ ഒരാളായ റോജിൻ തോമസ് ആണ്.

ജയസൂര്യ ഡബിൾ റോളിൽ പ്രത്യക്ഷപ്പെടുന്ന സിനിമയുടെ പേര് ഹോം എന്നാണ്. അച്ഛനായും മകനായും സ്‌ക്രീനിലെത്തും ജയസൂര്യ. നർമ്മത്തിന് പ്രാധാന്യമുള്ള കുടുംബചിത്രമെന്നാണ് സൂചന.

വിജയ് ബാബു തന്നെയാണ് ഫേസ്‌ബുക്കിലൂടെ വാർത്ത പുറത്തുവിട്ടത്.മഞ്ജു വാരിയർ പ്രധാനവേഷത്തിലെത്തിയ ജോ ആൻഡ് ദ് ബോയ്യ്ക്ക് ശേഷം റോജിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് രാഹുൽ സുബ്രഹ്മണ്യം സംഗീതം നിർവഹിക്കുന്നു. നീൽ ഡി കുൻഹയാണ് ക്യാമറ. സിനിമയുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

2013ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയചിത്രംകൂടിയായിരുന്നു ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ജയസൂര്യ, മാസ്റ്റർ സനൂപ് എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP