Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാൽ എന്നും തനിക്കൊരു അത്ഭുതം! എന്റെ ക്യാമറയിൽ കണ്ടിട്ട് ഏറ്റവും കൂടുതൽ ചിരിച്ചിട്ടുള്ളതും, സങ്കടപ്പെട്ടിട്ടുള്ളതും ലാലിന്റെ അഭിനയം കണ്ടിട്ട്; ടി.പി ബാലഗോപാലനിലെ ലാലിന്റെ അഭിനയം കണ്ട് ക്യാമറ കട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ പലപ്പോഴും ഉണ്ടായി; അതിന്റെ പേരിൽ സത്യൻ അന്തിക്കാട് എന്നെ ഒരു പാട് ചീത്ത പറഞ്ഞു; മോഹൻലാലുമായുള്ള അനുഭവം പങ്കുവച്ച് ക്യാമറാമാൻ വിപിൻ മോഹൻ

ലാൽ എന്നും തനിക്കൊരു അത്ഭുതം! എന്റെ ക്യാമറയിൽ കണ്ടിട്ട് ഏറ്റവും കൂടുതൽ ചിരിച്ചിട്ടുള്ളതും, സങ്കടപ്പെട്ടിട്ടുള്ളതും ലാലിന്റെ അഭിനയം കണ്ടിട്ട്; ടി.പി ബാലഗോപാലനിലെ ലാലിന്റെ അഭിനയം കണ്ട് ക്യാമറ കട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ പലപ്പോഴും ഉണ്ടായി; അതിന്റെ പേരിൽ സത്യൻ അന്തിക്കാട് എന്നെ ഒരു പാട് ചീത്ത പറഞ്ഞു; മോഹൻലാലുമായുള്ള അനുഭവം പങ്കുവച്ച് ക്യാമറാമാൻ വിപിൻ മോഹൻ

മറുനാടൻ ഡെസ്‌ക്‌

മോഹൻലാൽ എന്നും തനിക്കൊരു അത്ഭുതമാണെന്ന് പ്രശസ്ത ക്യാമറാമാൻ വിപിൻ മോഹൻ.മോഹൻലാലുമായുള്ള അനുഭവങ്ങൾ ഒരു മാധ്യമത്തോട് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. വിപിൻ മോഹന്റെ മകൾ മഞ്ജിമ മോഹനും തെന്നിന്ത്യയിൽ സിനിമകളിലെ സ്ഥിരസാന്നിധ്യമാണ്. ചെറുപ്രായത്തിലെ അഭിനയിച്ച് തുടങ്ങിയ മഞ്ജിമ തെലുങ്കിലും തമിഴിലും മലയാളത്തിലുമടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 

'പിന്മാഗിയാണ് ലാലുമായിട്ട് അവസാനം ചെയ്ത സിനിമയെങ്കിലും ഇന്നും ലാലിന്റെ മനസ്ഥിതിക്ക് ഒരുമാറ്റവും വന്നിട്ടില്ലെന്ന് വിപിൻ മോഹൻ പറയുന്നു.ലൂസിഫർ എന്ന സിനിമ ഞാൻ കണ്ടു. പുള്ളിയുടെ ഒരു ചിരിയുണ്ട്. ഭയങ്കര ഡെയിഞ്ചറസ് ചിരിയാണ്. ആ ചിരിവന്നുകഴിഞ്ഞാൽ അപ്പോ അറിയാം അടിവരുന്നുണ്ടെന്ന്. ജീവിതത്തിൽ പക്ഷേ വളരെ പാവപ്പെട്ട മനുഷ്യനാണ്. ഒരു ഓൺലൈൻ മാധ്യത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസു തുറന്നത്.

വിപിൻ മോഹന്റെ വാക്കുകൾ

'ലാൽ ഒരു അത്ഭുതപ്രതിഭാസമാണ്. പുള്ളിയുടേത് ഒരു പ്രത്യേക രീതിയാണ്. മുഖത്തിങ്ങനെ ഒരു തീ പടർന്നുവരുന്നതു നമുക്ക് കാണാം. ലൂസിഫർ എന്ന സിനിമ ഞാൻ കണ്ടു. പുള്ളിയുടെ ഒരു ചിരിയുണ്ട്. ഭയങ്കര ഡെയിഞ്ചറസ് ചിരിയാണ്. ആ ചിരിവന്നുകഴിഞ്ഞാൽ അപ്പോ അറിയാം അടിവരുന്നുണ്ടെന്ന്. ജീവിതത്തിൽ പക്ഷേ വളരെ പാവപ്പെട്ട മനുഷ്യനാണ്. വളരെ നല്ല മനുഷ്യനാണ്.പിന്മാഗിയാണ് ലാലുമായിട്ട് അവസാനം ചെയ്ത സിനിമ. ആ ലാൽ തന്നെയാണ് ഇന്നും. ലാലിന്റെ മനസ്ഥിതിക്ക് ഒരുമാറ്റവും വന്നിട്ടില്ല.

എന്റെ ക്യാമറയിൽ കണ്ടിട്ട് ഏറ്റവും കൂടുതൽ ഞാൻ ചിരിച്ചിട്ടുള്ളതും, സങ്കടപ്പെട്ടിട്ടുള്ളതും മോഹൻലാലിന്റെ അഭിനയം കണ്ടിട്ടാണ്. ടി.പി ബാലഗോപാലനിലെ ലാലിന്റെ അഭിനയം കണ്ട് ക്യാമറ കട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതിന്റെ പേരിൽ സത്യൻ അന്തിക്കാടിൽ നിന്ന് വഴക്കും കിട്ടിയിട്ടുണ്ട്.പലപ്പോഴും കരയില്ല ചിരിക്കില്ല എന്നു പറഞ്ഞ് ബലം പിടിച്ചിരുന്നാലും പുള്ളി അതിന് സമ്മതിക്കത്തില്ല.

മോഹൻലാലിനെ പുകഴ്‌ത്തി പറയുന്നതല്ല.അയാൾ എന്നും എനിക്കൊരു അത്ഭുതമാണ്. ലാലിനെ വിശ്വസിച്ച് ഏതു ക്യാരക്ടർ കൊടുക്കാനും നമുക്ക് കഴിയും. ലാലിന് ഏറ്റവുമധികം പെർഫോം ചെയ്യാൻ പറ്റുന്നത് ജഗതി ശ്രീകുമാർ വരുമ്പോഴാണ്. ജഗതി ശ്രീകുമാറിന്റെ കൂടെ അഭിനയിക്കുമ്പോൾ ലാലിന് വരുന്ന ഹ്യൂമർ മറ്റേതെങ്കിലും ആർട്ടിസ്റ്റിനൊപ്പമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.ഒരു ആനയെ കാണാൻ പോയാൽ നമ്മൾ ആനയെ അല്ലേ കാണൂ. കടലിന്റെ കാര്യത്തിലായാലും അങ്ങനല്ലേ? അതുതന്നെയാണ് മോഹൻലാലും. ലാല് വന്നാൽ പിന്നെ അതിനപ്പുറം മറ്റൊരാളെ നോക്കാൻ കഴിയില്ല'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP