Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്ഷീണിച്ച കണ്ണുകളും മുഖത്ത് ഭയം കലർന്ന ഭാവവും; ഗ്ലാമർ ലുക്കിൽ നിന്നും മാറി നൈറ്റി ധരിച്ച് 'വീട്ടമ്മയായി' രമ്യ പോസ്റ്ററിൽ; ആഷിക്ക് അബു ചിത്രം വൈറസിന്റെ പുത്തൻ ക്യാരക്ടർ പോസ്റ്റർ പുറത്ത്; കോഴിക്കോടുണ്ടായ നിപ വൈറസ് ബാധയെ ആസ്പദമാക്കിയുള്ള ചിത്രം ജൂൺ ഏഴിന് തിയേറ്ററിൽ

ക്ഷീണിച്ച കണ്ണുകളും മുഖത്ത് ഭയം കലർന്ന ഭാവവും; ഗ്ലാമർ ലുക്കിൽ നിന്നും മാറി നൈറ്റി ധരിച്ച് 'വീട്ടമ്മയായി' രമ്യ പോസ്റ്ററിൽ; ആഷിക്ക് അബു ചിത്രം വൈറസിന്റെ പുത്തൻ ക്യാരക്ടർ പോസ്റ്റർ പുറത്ത്; കോഴിക്കോടുണ്ടായ നിപ വൈറസ് ബാധയെ ആസ്പദമാക്കിയുള്ള ചിത്രം ജൂൺ ഏഴിന് തിയേറ്ററിൽ

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമ നാടകീയത വിട്ട് റിയാലിറ്റിയോട് ചേർന്നുള്ള ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന വേളയിലാണ് കോഴിക്കോടുണ്ടായ നിപ വൈസ് ബാധയുടെ പശ്ചാത്തലത്തിലുള്ള സിനിമയും പ്രേക്ഷകരെ തേടിയെത്തുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസ് തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള വേളയിലാണ് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിടുന്നത്. ഗ്ലാമർ വേഷത്തിൽ വരെ വെള്ളിത്തിരയിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച രമ്യാ നമ്പീശന്റെ ക്യാരക്ടർ പോസ്റ്ററാണ് ഏറ്റവും ഒടുവിലായി സമൂഹ മാധ്യമത്തിൽ വന്നിരിക്കുന്നത്.

ക്ഷീണിച്ച കണ്ണുകളും ഭയം കലർന്ന മുഖഭാവവുമായി രമ്യ നിൽക്കുന്ന പോസ്റ്റർ കണ്ടാൽ തന്നെ നിപ വൈറസ് ഒരു നാടിന് മേൽ വിതച്ച ഭയം എത്രത്തോളമെന്ന് മനസിലാക്കാൻ സാധിക്കും. ജൂൺ ഏഴിനാണ് വൈറസ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പൻ താര അണിനിരക്കുന്ന ചിത്രം കോഴികോടുണ്ടായ നിപ്പ വൈറസ് ബാധയെ ആസ്ദമാക്കികൊണ്ടാണ് എടുത്തിരിക്കുന്നത്. രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയാണ് സിനിമയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

 

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, രേവതി, റഹ്മാൻ, ഇന്ദ്രജിത്ത്, പാർവതി, റിമ, ആസിഫ് അലി, സൗബിൻ, ഇന്ദ്രൻസ്, പൂർണ്ണിമ, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം മുഹ്‌സിൻ പെരാരിയും വരത്തൻ എന്ന സിനിമയ്ക്കു ശേഷം സുഹാസ് ഷറഫ് കൂട്ടുകെട്ടും ചേർന്നാണ് വൈറസിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP