Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ കഥ മോഷ്ടിച്ചെന്ന് ആരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ; ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ; നടപടി എറണാകുളം സെഷൻസ് കോടതിയുടേത്; റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള വിവാദം ചിത്രത്തെ പ്രതിസന്ധിയിൽ ആക്കി  

തന്റെ കഥ മോഷ്ടിച്ചെന്ന് ആരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ; ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ; നടപടി എറണാകുളം സെഷൻസ് കോടതിയുടേത്; റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള വിവാദം ചിത്രത്തെ പ്രതിസന്ധിയിൽ ആക്കി   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തന്റെ കഥ മോഷ്ടിച്ചെന്ന ആരോപണവുമായി സംവിധായകൻ ഉദയ്. നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച് ആഷിഖ് അബുവും സംഘവും ചെയ്യുന്ന വൈറസ് എന്ന സിനിമയ്ക്കതിരെയാണ് സംവിധായകൻ അനന്തൻ ഉദയ് ആരോപണം ഉന്നയിച്ചത്. ഇയാളുടെ പരാതിയിൽ സിനിമയ്ക്ക് സ്റ്റേ ഏർപ്പെടുത്തി.

എറണാകുളം സെഷൻസ് കോടതിയാണ് സിനിമയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയത്. തന്റെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ നൽകിയ ഹർജിയിലാണ് സ്റ്റേ. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള സ്റ്റേ അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിഷു റിലീസായി ഏപ്രിൽ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങിയത്.

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, രേവതി, റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവ്വതി തിരുവോത്ത്, റിമ കല്ലിങ്കൽ, ആസിഫ് അലി, ഇന്ദ്രൻസ്, സൗബിൻ ഷാഹിർ, പൂർണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശൻ, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യൻ, ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

രാജീവ് രവിയാണ് 'വൈറസി'ന്റെ ഛായാഗ്രാഹണം. 'കെഎൽ 10 പത്തി'ന്റെ സംവിധായകനും 'സുഡാനി ഫ്രം നൈജീരിയ'യുടെ സഹരചയിതാവുമായ മുഹ്സിൻ പരാരി, അമൽ നീരദ് ചിത്രം വരത്തന്റെ രചന നിർവ്വഹിച്ച സുഹാസ് ഷർഫു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. യുവ സംഗീത സംവിധായകനായ സുഷിൻ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിങ് സൈജു ശ്രീധരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP