Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തട്ടുപൊളിപ്പൻ ഗാനത്തിന്റെ അകമ്പടിയോടെ അണിയറവിശേഷങ്ങൾ ഓരോന്നായി കോർത്തിണക്കി വിശ്വാസത്തിന്റെ മേക്കിങ് വീഡിയോ; അജിത്- നയൻതാര ചിത്രത്തിന്റെ അണിയറക്കാഴ്‌ച്ചകൾ കാണാം

തട്ടുപൊളിപ്പൻ ഗാനത്തിന്റെ അകമ്പടിയോടെ അണിയറവിശേഷങ്ങൾ ഓരോന്നായി കോർത്തിണക്കി വിശ്വാസത്തിന്റെ മേക്കിങ് വീഡിയോ; അജിത്- നയൻതാര ചിത്രത്തിന്റെ അണിയറക്കാഴ്‌ച്ചകൾ കാണാം

പൊങ്കൽ റിലീസ് ആയി എത്തി ആരാധകരുടെ മനം കവർന്ന അജിത്-നയൻതാര ചിത്രം വിശ്വാസത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു.എട്ട് മിനിറ്റിലേറെ ദൈർഘ്യമുള്ള് വീഡിയോയിൽ ഷൂട്ടിങ് സമയത്ത് വിശേഷങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തട്ടുപൊളിപ്പൻ ഗാനത്തിന്റെ അകമ്പടിയോടെ എത്തിയ വീഡീയോ അണിയറയിലെ കാണാകാഴ്‌ച്ചകൾ ആണ് നിറയുന്നത്.

വീരം, വേതാളം, വിവേകം എന്നിവയ്ക്ക് പിന്നാലെ സിരുത്തൈ ശിവ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് വിശ്വാസം. അജിത്തിനൊപ്പം അഞ്ച് വർഷത്തിന് ശേഷം നയൻതാര ഒരുമിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു ഇത്.

അജിത്തിന്റെ 'വിശ്വാസ'മാണ് പൊങ്കലിന് ഒപ്പം റിലീസ് ചെയ്ത രജനീകാന്ത് ചിത്രം 'പേട്ട'യേക്കാൾ കളക്ഷൻ തമിഴ്‌നാട്ടിൽ നേടിയത്. പേട്ട ഒരു മാസം കൊണ്ട് തമിഴ്‌നാട്ടിൽ നിന്നുമാത്രം 109.5 കോടി നേടിയപ്പോൾ വിശ്വാസത്തിന്റെ കളക്ഷൻ 125.5 കോടിയാണ്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP