Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളത്തിന് പിന്നാലെ തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ; വോയ്‌സ് ഓഫ് വുമണിൽ അംഗങ്ങളായി നടി ലക്ഷ്മി മാഞ്ചു അടക്കം എൻപതോളം പേർ

മലയാളത്തിന് പിന്നാലെ തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ; വോയ്‌സ് ഓഫ് വുമണിൽ അംഗങ്ങളായി നടി ലക്ഷ്മി മാഞ്ചു അടക്കം എൻപതോളം പേർ

ലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ് രൂപീകൃതമായി രണ്ട് വർഷം പിന്നിടുമ്പോൾ തെലുങ്ക് സിനിമയിലും സമാനമായ സ്ത്രീ മുന്നേറ്റം. തെലുങ്ക് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി കൊണ്ടുള്ള സംഘടനയിൽ എൺപതോളം പേർ അംഗങ്ങളായിട്ടുണ്ട്.

മീ ടൂ മൂവ്മെന്റ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട മേഖലയാണ് തെലുങ്ക്. നിരവധി പേരാണ് തങ്ങൾക്ക് നേരെയുണ്ടായ അക്രമണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. സിനിമയിലെ സ്ത്രീകൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങൾ വ്യക്തമാക്കി.വോയ്സ് ഓഫ് വുമൺ (VOW) എന്ന് പേരിട്ടിരിക്കുന്ന സംഘടനയിൽ സിനിമയിലെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന എൻപതോളം വനിതകൾ അംഗങ്ങളാണ്. .

നടി ലക്ഷ്മി മാഞ്ചു, നിർമ്മാതാക്കളായ സുപ്രിയ, സ്വപ്ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാൻസി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വനിതാ കൂട്ടായ്മയ്ക്ക് രൂപം നൽകിയിരിക്കുന്നത്. മലയാള സിനിമയിൽ സമാന സ്വഭാവമുള്ള സംഘടനയായ ഡബ്ലുസിസി രണ്ട് വർഷം മുമ്പാണ് രൂപം കൊണ്ടത്. ഇതിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിൽ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഡബ്ലുസിസി എന്ന സംഘടന രൂപവത്കരിക്കപ്പെട്ടത്. 2017-ൽ സ്ഥാപിതമായ ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങൾ രാജ്യാന്തരതലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ സ്ത്രീകളുടെ സംഘടന എന്ന ആശയത്തിന് വിപ്ലവകരമായ തുടക്കം കുറിച്ച സംഘടന കൂടിയാണ് ഡബ്ല്യുസിസി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP