Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോക്‌സോഫീസിലും ആഞ്ഞു വീശി 'സ്റ്റീഫൻ നെടുമ്പള്ളി ഇഫക്ട്'; കൊച്ചിയിൽ നിന്നും ലൂസിഫറിന് ആദ്യ ദിനം ലഭിച്ചത് 15.12 ലക്ഷം; തിരുവനന്തപുരത്ത് നിന്നും 22 ലക്ഷം; കേരളാ ബോക്‌സോഫീസിൽ ആദ്യ ദിന കലക്ഷനിൽ ഒന്നാമനായ 'ഒടിയനെ' രണ്ടാമതാക്കിയോ എന്നറിയാൻ ഇനിയും കാത്തിരിക്കണം; മൂന്നാം ദിനവും ലാലേട്ടൻ മാസായി അവതരിച്ച 'ലൂസിഫറിന്' അലകടൽ പോലെ ജനം

ബോക്‌സോഫീസിലും ആഞ്ഞു വീശി 'സ്റ്റീഫൻ നെടുമ്പള്ളി ഇഫക്ട്'; കൊച്ചിയിൽ നിന്നും ലൂസിഫറിന് ആദ്യ ദിനം ലഭിച്ചത് 15.12 ലക്ഷം; തിരുവനന്തപുരത്ത് നിന്നും 22 ലക്ഷം; കേരളാ ബോക്‌സോഫീസിൽ ആദ്യ ദിന കലക്ഷനിൽ ഒന്നാമനായ 'ഒടിയനെ' രണ്ടാമതാക്കിയോ എന്നറിയാൻ ഇനിയും കാത്തിരിക്കണം; മൂന്നാം ദിനവും ലാലേട്ടൻ മാസായി അവതരിച്ച 'ലൂസിഫറിന്' അലകടൽ പോലെ ജനം

മറുനാടൻ ഡെസ്‌ക്‌

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം 'ലൂസിഫർ'  റിലീസായി മൂന്നാം ദിനവും അലകടൽ പോലെയാണ് ജനം തിയേറ്ററിലേക്ക് ഇടിച്ചു കയറുന്നത്. ഒടിയന് ശേഷം ബോക്‌സോഫീസിൽ കൊടുങ്കാറ്റായി വീശുന്ന ലൂസിഫറിന്റെ ആദ്യദിന കലക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ ഏവരും ഞെട്ടിയിരിക്കുകയാണ്. കൊച്ചിയിൽ ലൂസിഫറിന്റെ റിലീസ് ദിനത്തിൽ 15.12 ലക്ഷം ലഭിച്ചതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

എന്നാൽ കൊച്ചി മൾട്ടി പ്ലക്‌സിൽ കായംകുളം കൊച്ചുണ്ണിക്ക് കിട്ടിയ 18 ലക്ഷത്തിന്റെ റെക്കോർഡിനടുത്തെത്താനെ ലൂസിഫറിന് സാധിച്ചിട്ടുള്ളൂ. തിരുവനന്തപുരത്ത് ആദ്യദിനത്തിൽ ലൂസിഫർ 22 ലക്ഷം നേടിയെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. എന്നാൽ കേരളത്തിൽ റിലീസ് ദിനത്തിൽ ഏറ്റവുമധികം പണം വാരിയ ചിത്രം എന്ന റെക്കോർഡ് മോഹൻലാലിന്റെ ഒടിയന് തന്നെയാണ്. എന്നാൽ ഇതിനെ തിരുത്തിക്കുറിക്കാൻ ലൂസിഫറിന് സാധിച്ചോ എന്നറിയണമെങ്കിൽ ഇനിയും കാത്തിരിക്കണം.

ചെറിയ ബജറ്റിൽ വന്ന കുംമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രമാണ് ഈ വർഷം ഇതു വരെ ഏറ്റവുമധികം കലക്ഷൻ നേടിയ ചിത്രം. ഇതിനോടകം തന്നെ കുംമ്പളങ്ങി നൈറ്റ്‌സ് 40 കോടിക്ക് മുകളിൽ ഇതിനോടകം നേടിക്കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സിനേയും കടത്തിവെട്ടാൻ കെൽപ്പുള്ള പടമാണ് ലൂസിഫർ എന്ന കാര്യത്തിൽ സംശയമില്ല. മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി ലൂസിഫർ മാറുമെന്ന് ആരാധകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP