Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മദ്യലഹരിയിൽ കാമുകന്മാർക്കൊപ്പം ആർത്തുല്ലസിച്ച് ബിഗ്‌ബോസ് താരങ്ങൾ; ലൈവ് വീഡിയോയിൽ യാഷികയുടെ ചൂടൻ ലിപ് ലോക്കും; ഐശ്വര്യ ദത്തയ്‌ക്കൊപ്പമുള്ള ഗ്ലാമർ വീഡിയോയ്ക്ക് ചീത്തവിളിയും

മദ്യലഹരിയിൽ കാമുകന്മാർക്കൊപ്പം ആർത്തുല്ലസിച്ച് ബിഗ്‌ബോസ് താരങ്ങൾ; ലൈവ് വീഡിയോയിൽ യാഷികയുടെ ചൂടൻ ലിപ് ലോക്കും; ഐശ്വര്യ ദത്തയ്‌ക്കൊപ്പമുള്ള ഗ്ലാമർ വീഡിയോയ്ക്ക് ചീത്തവിളിയും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ് ബിഗ് ബോസ് സീസൺ-2 വിലെ മത്സരാർത്ഥികളായ നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയും പ്രേക്ഷകർക്ക് സുപരിചിതരാണ്. ബിഗ് ബോസ് മത്സരത്തിൽ ഇവർ തമ്മിൽ സൗഹൃദം ഇല്ലായിരുന്നെങ്കിലും ഇപ്പോൾ അടുത്ത കൂട്ടുകാരാണ് ഇരുവരും.

സൗഹൃദത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒത്തുകൂടിയ ഇരുവരും പാർട്ടിക്കിടെ പങ്കുവെച്ച ലൈവ് വീഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി തെറിവിളിയും ആക്രമണവും നടക്കുകയാണ്. ചൂടൻ വീഡിയോയാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഇരു നടിമാരും വളരെ അധികം മദ്യപിച്ച് ലക്ക് കെട്ട രീതിയിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ തന്നെ യാഷിക ആനന്ദിന്റെ പരസ്യമായ ലിപ് ലോക്കും കാണാം.

മദ്യലഹരിയിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള ദൃശ്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു..വീഡിയോയിൽ ഇരുവരുടെയും വസ്ത്രധാരണം മോശമാണെന്ന തരത്തിലാണ് തെറിവിളി നടത്തുന്നത്. താരങ്ങൾ മദ്യപിച്ചതിനെതിരെയും തെറിവിളിക്കുന്നുണ്ട്. പിന്തുണയ്ക്കുന്നവരും കുറവല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP