Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെക്കോഡുകൾ തകർത്ത് യെന്നെ അറിന്താൽ ടീസർ; ഷാരൂഖിനെയും ഹൃതിക്കിനെയും തകർത്ത് അജിത്ത് ചിത്രം സോഷ്യൽമീഡിയയിൽ ഹിറ്റ്

റെക്കോഡുകൾ തകർത്ത് യെന്നെ അറിന്താൽ ടീസർ;  ഷാരൂഖിനെയും ഹൃതിക്കിനെയും തകർത്ത്  അജിത്ത് ചിത്രം സോഷ്യൽമീഡിയയിൽ ഹിറ്റ്

മിഴ് സിനിമാ പ്രേമികളുടെ 'തല' അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം യെന്നൈ അറിന്താലിന്റെ ടീസർ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. യൂ ട്യൂബിലും ഫേസ്‌ബുക്കിലുമെല്ലാം ഈ മാസം 3ന് പുറത്തിറങ്ങിയ അജിത്ത് ചിത്രം യെന്നൈ അറിന്താലിന്റെ ടീസർ കൊടുങ്കാറ്റുപോലെയാണ് ആഞ്ഞടിക്കുകയാണ്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ട ഇന്ത്യൻ സിനിമ ടീസർ ആയും ഇത് മാറിയിരിക്കുന്നു.

ഷാരൂഖിന്റെ ഹാപ്പി ന്യൂ ഇയർ, ഹൃതിക്കിന്റെ ബാങ് ബാങ് എന്നീ ടീസറുകളുടെ റെക്കോർഡ് ആണ് അജിത്ത് കാറ്റിൽപറത്തിയത്.32 ലക്ഷം ആളുകൾ ആണ് ടീസർ ഇതുവരെ കണ്ടത്. ഗൗതംമേനോനും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഹാരിസ് ജയരാജ് സംഗീതം നിർവഹിക്കുന്ന ചിത്രം ജനുവരി ആദ്യം  തിയറ്ററുകളിൽ എത്തും.രജനീകാന്തിന്റെ ലിങ്കാ, വിജയ്‌യുടെ കത്തി, വിക്രം ചിത്രം ഐ എന്നിവയുടെ ടീസറുകൾക്ക് കിട്ടിയ ലൈക്കുകൾ 'തല'യ്ക്ക് പിന്നിലായതായാണ് റിപ്പോർട്ട്.

എ.എം രത്‌നം നിർമ്മിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. അടുത്തയാഴ്ചയാണ് ഓഡിയോ റിലീസ് ചെയ്യുന്നത്. തൃഷയും അനുഷ്‌ക്കയുമാണ് ചിത്രത്തിൽ അജിത്തിന്റെ നായികമാർ. അരുൺ വിജയ്, പാർവ്വതി നായർ, വിവേക്, തലൈവാസൽ വിജയ് തുടങ്ങിയവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP