Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടീസറിന് പിന്നാലെ അജിത്തിന്റെ യെന്നെ അറിന്താളിലെ ഗാനവും സൂപ്പർഹിറ്റ്; ആരാധകർക്ക് ആവേശം വിതറി ഗാനം വൈറലാകുന്നു

ടീസറിന് പിന്നാലെ അജിത്തിന്റെ യെന്നെ അറിന്താളിലെ ഗാനവും സൂപ്പർഹിറ്റ്;  ആരാധകർക്ക് ആവേശം വിതറി ഗാനം വൈറലാകുന്നു

'വാരണം ആയിരം' എന്ന സൂപ്പർ ഹിറ്റ് പുറത്തിറങ്ങി ആറ് വർഷം കഴിഞ്ഞ് സംവിധായകനായ ഗൗതം മേനോൻ സംഗീ സംവിധായകൻ ഹാരിസ് ജയരാജ് എന്നിവർ ഒന്നിക്കുന്ന അജിത് ചിത്രം യെന്നൈ അറിന്താൾ ഇതിനകം തന്നെ ജനപ്രീതി നേടികഴിഞ്ഞു. ചിത്രത്തിന്റെ ടീസർ റെക്കോഡുകൾ ഭേദിച്ച് ഹിറ്റായത് പോലെ ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പർഹിറ്റാകുന്നു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഗാനത്തിന്റെ റിലീസ്. ഓഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് പ്രകാശും ഗന ബാലയും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. വിഗ്‌നേഷ് ശിവനാണ് ഗാനരചയിതാവ്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. വലിയ സ്വീകരണമാണ് പാട്ടിന് യൂട്യൂബിൽ ലഭിച്ചിരിക്കുന്നത്.

4.54 മിനിറ്റാണ് പാട്ടിന്റെ ദൈർഘ്യം.വ്യത്യസ്തമായ രീതിയിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം നാൽപ്പതിനായിരത്തിലേറെ ലൈക്കുകളാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.അജിത്ത് മൂന്ന് വ്യത്യസ്തമായ ലുക്കുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ വൻ ഹിറ്റായിരുന്നു.  48 മണിക്കൂറിനുള്ളിൽ 2 മില്ല്യൺ ആളുകളാണ് ടീസർ കാണുവാനായി യൂട്യൂബ് സന്ദർശിച്ചിരുന്നത്.

തൃഷയും അനുഷ്‌ക്കയുമാണ് ചിത്രത്തിൽ അജിത്തിന്റെ നായികമാർ. അരുൺ വിജയ്, പാർവ്വതി നായർ, വിവേക്, തലൈവാസൽ വിജയ്
തുടങ്ങിയവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. അടുത്ത പൊങ്കലിന് ഈ ആക്ഷൻ ചിത്രം തിയറ്ററുകളിൽ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP