Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അന്താരാഷ്ട്രാ ചലചിത്രമേളയുടെ ആവേശമായി അഡോളൻസ് ചിത്രങ്ങളും; യുവത്വത്തിന്റെ ജീവിതവഴികൾ

അന്താരാഷ്ട്രാ ചലചിത്രമേളയുടെ ആവേശമായി അഡോളൻസ് ചിത്രങ്ങളും; യുവത്വത്തിന്റെ ജീവിതവഴികൾ

തിരുവനന്തപുരം: പതിനേഴാമത് അന്താരാഷ്ട്ര ചലചിത്രമേളയക്ക് അടുത്ത മാസം ആദ്യം തിരുവനന്തപുരത്ത് കൊടി ഉയരുമ്പോൾ യുവത്വത്തിന്റെ ജീവിതവഴികളെ വരച്ചിടുന്ന അഡോളൻസ് ചിത്രങ്ങളാകും പ്രധാന ആകർഷകം. യുവത്വത്തിന്റെ ആഘോഷവും ആശങ്കകളും ആകാംക്ഷയും പ്രതിനിധാനം ചെയ്യുന്ന അഡോളസൻസ് ചിത്രങ്ങളിലൂടെ പുതിയ സാധ്യതകളാണ് മേളയിൽ ചർച്ച ചെയ്യുക. ഫ്രാൻസിലെ അഞ്ച് സംവിധായകരുടെ ചിത്രങ്ങളാവും യുവതയുടെ ജീവിത വഴികളുടെ നേർക്കാഴ്ച്ചയൊരുക്കുക. സുഹൃദ് വലയത്തെയും സ്‌നേഹബന്ധങ്ങളെയും വരച്ചുകാട്ടുന്ന ചിത്രങ്ങൾ പാരീസിലെ യുവജനതയുടെ ജീവിതത്തെക്കുറിച്ച് വെളിച്ചം വീശുന്നവയാണ്. 2009 ലെ കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച 'ചിക്‌സ്'മേളയ്‌ക്കെത്തുന്നു.

'ദ ഫ്രെഞ്ച് കിസ്സേർസ്‌ന', 'ബെല്ലേ ഇപിനേനേ', 'ലൗ ലൈക് പോയ്‌സൺന', 'മെമ്മറി ലൈൻന' എന്നിവയാണ് മറ്റുചിത്രങ്ങൾ. 'ഹാങ്ഓവർന', 'മാൻന്യൂൻ ബൊലൊണൈസ്‌ന', 'റോക്ക് എ കാനിയോൺന' എന്നീ ഡോക്യുമെന്ററികളുടെ സംവിധായികയായ സോഫി ലെറ്റോൺ 2009 ൽ സംവിധാനം ചെയ്ത ആദ്യ സിനിമയാണ് 'ചിക്‌സ്‌ന'.

പ്രശസ്ത കാർട്ടൂണിസ്റ്റ് റിയാദ് സാറ്റൗസിന്റെ ആദ്യ ചിത്രമായ 'ദ ഫ്രെഞ്ച് കിസ്സേർസ്‌ന' സുഹൃത്തുക്കളായ ഹെർവിന്റെയും കാമലിന്റെയും മനോരാജ്യത്തെ ചിത്രീകരിക്കുന്നു. പെൺകുട്ടികളോട് സംസാരിക്കാൻ വിമുഖത കാട്ടിയിരുന്ന ഇവരിൽ ഒരാൾ പ്രണയബന്ധത്തിലേർപ്പെടുന്നതാണ് പ്രമേയം. 'ജിമ്മി റിവീരെന' എന്ന ചിത്രമുൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള റെബേക്ക സ്ലോറ്റോവിസ്‌കിയുടെ പ്രഥമ സംവിധാന സംരംഭമാണ് 'ബെല്ലേ ഇപിനേനേ'.

കാൻസിലെ ഇന്റർനാഷണൽ ക്രിട്ടിക്‌സ് വീക്ക് തിരഞ്ഞെടുത്ത 'ഷാരേൽന' ഉൾപ്പെടെയുള്ള നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത മിഖായേൽ ഹെർസിന്റെ ആദ്യകഥാചിത്രമായ 'മെമ്മറി ലൈൻന' ബാല്യകാലം അനേ്വഷിച്ച് ജോലിക്കായും അലസത അകറ്റാനുമായി പാരീസിലെത്തിച്ചേർന്ന ഏഴു സുഹൃത്തുക്കളുടെ സംഘത്തെ ചിത്രീകരിച്ചിരിക്കുന്നു. സെക്‌സും സെന്റിമെൻസും റൊമാൻസും വയലൻസുമെല്ലാം ഇത്തരം ചിത്രങ്ങളിൽ ആവോളവമുണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP