Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമലിന്റെ വസതിക്കുമുന്നിൽ ദേശീയഗാനം ആലപിക്കാനൊരുങ്ങി ബിജെപി; സുപ്രീംകോടതി നിർദ്ദേശത്തിനേതിരേ ഹർജി നല്കിയത് കമലിന്റെ നിർദ്ദേശപ്രകാരമാണോയെന്നു വ്യക്തമാക്കണം

കമലിന്റെ വസതിക്കുമുന്നിൽ ദേശീയഗാനം ആലപിക്കാനൊരുങ്ങി ബിജെപി; സുപ്രീംകോടതി നിർദ്ദേശത്തിനേതിരേ ഹർജി നല്കിയത് കമലിന്റെ നിർദ്ദേശപ്രകാരമാണോയെന്നു വ്യക്തമാക്കണം

തൃശൂർ: ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ വീടിനു മുന്നിൽ ബുധനാഴ്ച ദേശീയഗാനം ആലപിക്കുമെന്ന് ബിജെപി. രാജ്യാന്തര ചലച്ചിത്രമേളയിൽ ദേശീയഗാനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പിന്നാലെയാണ് ബിജെപിയുടെ തീരുമാനം. തൃശൂർ കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിന് മുമ്പിൽ രാവിലെ പത്തിനായിരിക്കും ദേശീയഗാനം ആലപിക്കുക.

ചലച്ചിത്രമേളയിൽ സിനിമകൾക്ക് മുൻപായി ദേശീയഗാനം കേൾപ്പിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശത്തിനെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ഹർജി നൽകിയത് കമലിന്റെ നിർദ്ദേശ പ്രകാരമാണോ എന്ന് വ്യക്തമാക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി കമലാണ്.

ചലച്ചിത്രമേളയിൽ ദേശീയഗാനം കേൾപ്പിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാതിരുന്ന ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടിരുന്നു. ഇതിനെത്തുടർന്ന് മേളയിൽ ഒരു വിഭാഗം ഡെലിഗേറ്റുകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുകയുമുണ്ടായി. തിയേറ്ററിൽ മഫ്റ്റിയിൽ പൊലീസ് കയറാൻ അനുവദിക്കില്ലെന്നും ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്താൽ മേള നിർത്തിവയ്ക്കുമെന്നും കമൽ പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP